മുരുകൻ കാട്ടാക്കട ഗോൾഡൻ വിസ സ്വീകരിക്കുന്നു
ദുബായ്: കവിയും ഗാനരചയിതാവും മലയാളം മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കടയ്ക്ക് ഗോള്‍ഡന്‍ വിസ. മലയാള സാഹിത്യരംഗത്തുള്ള സംഭാവനകള്‍ മാനിച്ചാണ് യുഎഇ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.
'കണ്ണട' എന്ന കവിതയിലൂടെ മലയാള സാഹിത്യത്തില്‍ വേറിട്ട ഇടമൊരുക്കിയ മുരുകന് കാട്ടാക്കട തിരുവനന്തപുരം എസ്.എം.വി. ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രഥമാധ്യാപകനാണ്. ഇപ്പോള്‍ ഡെപ്യൂട്ടേഷനിൽ മലയാളം മിഷന് ഡയറക്ടറായി ചുമതല നിര്‍വഹിച്ചു വരികയാണ്.
ദുബായിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇ.സി.എച്ച്. ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ. ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും മുരുകന് കാട്ടാക്കട ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റും ലോക കേരള സഭ അംഗവും മലയാളം മിഷന് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനുമായ അഡ്വ. വൈ. എ. റഹീം, ഹാബിറ്റാറ്റ് സ്കൂള്‍ മേധാവിയും മലയാളം മിഷന് അജ്മാന് ചാപ്റ്റര്‍ ചെയര്‍മാനുമായ ഷംസു സമാന്, മലയാളം മിഷന് യു.എ.ഇ. കോ ഓര്‍ഡിനേറ്റര്‍ കെ.എല്‍. ഗോപി, ഇ.സി.എച്ച്. ഡിജിറ്റല്‍ സി ഇ. ഒ. അബ്ദുല്‍ റഹ്മാന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യു.എ.ഇ. ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.
Content Highlights: uae golden visa for murukan kattakkada
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..