വി മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബായ്: കെ.വി തോമസിനെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനം സാമ്പത്തിക ധൂര്‍ത്തെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇടയ്ക്കിടെ കേന്ദ്രത്തിലേക്ക് പ്രതിനിധികളെ അയക്കാന്‍ കേരളം സ്വതന്ത്ര റിപ്പബ്ലിക് അല്ല. കേരളത്തില്‍ നിന്നുമുള്ള കേന്ദ്ര മന്ത്രി സംസ്ഥാനത്തിന് വേണ്ടി ചെയ്യാത്ത കാര്യങ്ങള്‍ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' - വി. മുരളീധരന് പറഞ്ഞു.
ഐ.എ.എസ്സുകാര്‍ക്ക് കഴിയാത്ത കാര്യം സാധിക്കാനാണ് റിട്ടയേര്‍ഡ് രാഷ്ട്രീയക്കാരനെ അയക്കുന്നതെന്നും കേരളത്തിന് വേണ്ട എല്ലാ സഹായവും കേന്ദ്രം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: the appointment of kv thomas in lavishness says v muralidharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..