.
അബുദാബി: ചരിത്രപരമായ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി ഡോ.സുല്‍ത്താന്‍ അല്‍ നെയാദി സ്വന്തം നാട്ടില്‍ മടങ്ങിയെത്തി. ജന്മനാട്ടില്‍ വന്‍വരവേല്‍പ്പാണ് അല്‍ നെയാദിക്കായി ഒരുക്കിയിരുന്നത്. പ്രാദേശിക സമയം വൈകിട്ട് 4.30-ന് അൽ ഐൻ എയർക്രാഫ്റ്റിലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം പുതിയ ടെർമിനൽ എയിൽ രാജ്യത്തിന്റെ അഭിമാന താരം വന്നിറങ്ങിയത്.
ഗുരുത്വാകര്‍ഷണവും സാധാരണ ജീവിതവുമായി പൊരുത്തപ്പെടാനുമായി രണ്ടാഴ്ചയോളം ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു അല്‍ നെയാദി. ദൗത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായുള്ള പരിശീലനത്തിനും മറ്റുമായി ഒരു വര്‍ഷം മുന്‍പുതന്നെ അല്‍ നെയാദി യു.എസിലെത്തിയിരുന്നു. ഒരു വര്‍ഷത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ ജന്മസ്ഥലമായ അല്‍ഐനിലെ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം രാജ്യത്തിനൊപ്പം ആവേശഭരിതരാണ്.
Content Highlights: Sultan Al Neyadi receives hero's welcome in Abu Dhabi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..