സി.പി.ഐ.യുമായുള്ള ബന്ധം ഉപേക്ഷിച്ചു - എം.എ. നിഷാദ്


എം.എ. നിഷാദ്

ഷാർജ: സി.പി.ഐ.യുമായുള്ള ബന്ധം ഉപേക്ഷിച്ചതായി സംവിധായകൻ എം.എ. നിഷാദ് പറഞ്ഞു. ഏഴുവർഷമായി നിലനിന്നിരുന്ന പാർട്ടി അംഗത്വം പുതുക്കി നൽകാത്തതിനെതുടർന്നാണ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം ഷാർജയിൽ പറഞ്ഞു.

എന്നാൽ എന്നും ഇടതുപക്ഷ സഹയാത്രികനായി തുടരും. ‘കലാകാരനായതുകൊണ്ടായിരിക്കാം സി.പി.ഐ. നേതൃത്വത്തിന് വളരെക്കാലമായി അനഭിമതനായിരുന്നു. അപ്പോഴും പാർട്ടിയുടെ ചട്ടക്കൂടിൽനിന്നുകൊണ്ട് ചാനൽചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു. ഏതെങ്കിലും പൊതുമേഖലാസ്ഥാപനത്തിന്റെ ചെയർമാൻ പദവി ആഗ്രഹിച്ചിരുന്നില്ല. അതിനുവേണ്ടി നേതാക്കളുടെ പിന്നാലെ പോയിട്ടുമില്ല. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ പുനലൂർ നിയോജകമണ്ഡലത്തിൽ പരിഗണിച്ചെങ്കിലും പിന്നീട് നേതൃത്വത്തിന്റെ ഇടപെടലിൽ ഒഴിവാക്കുകയായിരുന്നു.’ - എം.എ. നിഷാദ് പറഞ്ഞു.

വയനാട് ലോക്‌സഭാമണ്ഡലത്തിലും രാഹുൽഗാന്ധിക്കെതിരേ മത്സരിക്കാൻ എം.എ. നിഷാദിന്റെ പേരാണ് സജീവമായി പറഞ്ഞുകേട്ടതെങ്കിലും പിന്നീട് പി.പി. സുനീറിനാണ് നറുക്കുവീണത്.

ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചപ്പോഴും ചലച്ചിത്ര അക്കാദമി അടക്കമുള്ള ഏതെങ്കിലും പൊതുമേഖലാസ്ഥാപനങ്ങളുടെ ചെയർമാൻപദവി ലഭിക്കുമെന്ന് പറഞ്ഞുകേട്ടെങ്കിലും നിഷാദ് തഴയപ്പെട്ടു. സ്ഥാനങ്ങളിൽനിന്നും മാറ്റിനിർത്താൻ എന്താണ് തന്റെ അയോഗ്യതയെന്നാണ് നിഷാദ് ചോദിക്കുന്നത്. പാർട്ടിഅംഗത്വംവരെ നിഷേധിക്കാൻ താൻ എന്തുതെറ്റാണ് പാർട്ടിയോട് ചെയ്തതെന്നും നിഷാദ് ചോദിക്കുന്നു.

സോഷ്യലിസ്റ്റ് നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആർക്കും ഇടതുപക്ഷമാകാമെന്നും അതിന് ഏതെങ്കിലും പാർട്ടിയുടെ കൊടി പിടിക്കണമെന്നില്ലെന്നും എം.എ. നിഷാദ് ചൂണ്ടിക്കാട്ടി. നിഷാദിന്റെ പിതാവ് പി.എം. കുഞ്ഞുമൊയ്തീൻകുട്ടി ഐ.പി.എസി.ന്റെ ആത്മകഥ ‘എന്റെ പോലീസ് ദിനങ്ങൾ’ ഷാർജ പുസ്തകമേളയിൽ പ്രകാശിപ്പിക്കാനെത്തിയതായിരുന്നു നിഷാദ്.

Content Highlights: Relinquished ties with CPI - M.A. Nishad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented