എം.എ.യൂസഫ് അലി | Photo: mathrubhumi
ദുബായ്: യു.എ.ഇ.യുടെ ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ഒരുകോടി ദിർഹം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. അടുത്ത അഞ്ചുവർഷത്തേക്കാണ് സംഭാവന നൽകുന്നത്.
ജീവകാരുണ്യപ്രവർത്തനങ്ങളുടെ ആഗോള കേന്ദ്രമെന്നനിലയിൽ യു.എ.ഇ.യുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള തന്റെ പ്രതിബദ്ധതയാണ് വൺ ബില്യൻ മീൽസ് എൻഡോവ്മെന്റ് കാമ്പയിനിലേക്കുള്ള സംഭാവനയെന്ന് യൂസഫലി പറഞ്ഞു. മാനവിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ യു.എ.ഇ. എന്നും മുൻപിലാണ്. ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് സംഭാവന നൽകിക്കൊണ്ട് പാവങ്ങളെ സഹായിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് സഹായമെത്തിക്കാണാനാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൺ ബില്യൻ മീൽസ് കാമ്പയിൻ പ്രഖ്യാപിച്ചത്.
പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ചപിന്നിടുമ്പോൾ ഏകദേശം 25 കോടി ദിർഹം സംഭാവനയായി ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സിന്റെ (എം.ബി.ആർ.ജി.ഐ.) നേതൃത്വത്തിലാണ് ലോകമെമ്പാടും സഹായം വിതരണംചെയ്യുന്നത്.
Content Highlights: One Billion Meals Project: MA Yousafali announced one crore dirhams
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..