മാതൃഭൂമി പബ്ലിക് റിലേഷൻസ് ആൻഡ് ഇവന്റ്സ് മേധാവി കെ.ആർ.പ്രമോദ്, ശൈഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി, ഡോ.അൻവർ അമീൻ തുടങ്ങിയവർ ഗുരുവായൂർ എൻ.ആർ.ഐ കൂട്ടായ്മയുടെ ദേശീയദിനാഘോഷ ചടങ്ങിന് കേക്ക് മുറിച്ച് തുടക്കമിടുന്നു.
ദുബായ്: ഗുരുവായൂര്‍ നിവാസികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫാമിലി നടത്തിയ യു.എ.ഇയുടെ 51 മത് ദേശീയദിനാഘോഷം ശ്രദ്ധേയമായി. സല്യൂട്ട് യു.എ.ഇ. എന്ന പേരില്‍ ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ അല്‍ റാസി ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. ഷാര്‍ജ രാജകുടുംബാഗവും ഷാര്‍ജ ഔകാഫ് മേധാവിയുമായ ശൈഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫാമിലി യു.എ.ഇ യുടെ പ്രസിഡന്റ് മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി എഡ്വിന്‍ ജോസ്, ട്രഷറര്‍ നജീബ് പേനത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റീജിയണല്‍ ഗ്രൂപ്പ് മനേജിംഗ് ഡയറക്ടര്‍ ഡോ.അന്‍വര്‍ അമീന്‍, മാതൃഭൂമി പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇവന്റ്സ് മേധാവി കെ.ആര്‍.പ്രമോദ്, എ.എ.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എ.എ.കെ. മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയിൽ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്വദേശികളും വിദേശികളും ഉള്‍പ്പെട്ട കലാകാരന്‍മാരുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
Content Highlights: national day celebration by guruvayur NRI union
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..