ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോ സന്ദർശിച്ച മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അർജന്റീന ടീമിന്റെ നിറത്തിലുള്ള ഷാൾ കെ.ആർ.പ്രമോദ് അണിയിക്കുന്നു. പി.എസ് ശ്രീകുമാർ, ജോൺ തോമസ്, ദീപ്തി എസ്.പിള്ള, എം.എ. മെഹബൂബ് തുടങ്ങിയവർ സമീപം.
ഷാര്‍ജ: സ്പോര്‍ട്സ് എന്നാല്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ ജാതിമതഭേദമന്യേ ജനങ്ങളുടെ സന്തോഷമാണെന്ന് കേരള ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന മാതൃഭൂമി ഡോട്ട് കോം കേരളാ പ്രോപ്പര്‍ട്ടി എക്സ്പോ വേദിയില്‍ ഞായറാഴ്ച വിശിഷ്ടാതിഥിയായെത്തിയതായിരുന്നു മന്ത്രി.
വളരെ ചെറുപ്പം മുതലേ ഫുട്ബോള്‍ ജീവിതത്തിന്റെ ഭാഗമാണ്. അര്‍ജന്റീന എല്ലാകാലത്തും തന്റെ വികാരമാണ്. ചെറുപ്പത്തില്‍ 1986ല്‍ ടി.വിയില്‍ വേള്‍ഡ് കപ്പ് കാണാന്‍ തുടങ്ങിയ കാലത്ത് ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള ഒരു മത്സരം കണ്ടിരുന്നു. അന്നേ മനസ്സില്‍ കയറിക്കൂടിയ വികാരമാണ് അര്‍ജന്റീന.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തിലെ എല്ലാ ജനങ്ങളേയും ഒരു കുടക്കീഴില് കൊണ്ടുവന്ന് കളികാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അതിന്റെ ഭാഗമായാണ് സ്റ്റേഡിയം തിരഞ്ഞെടുത്ത് ബിഗ് സ്ക്രീന്‍ ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു എക്സ്പോ നടത്താന്‍ തയ്യാറായ മാതൃഭൂമി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തിയപ്പോള്‍
Content Highlights: minister pa mohammed riyas on qatar world cup and argentina team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..