ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരളാ പ്രോപ്പർട്ടി എക്സ്പോ വേദിയിൽ കേരള ടൂറിസം പൊതുമരാമത്ത്, യുവജനകാര്യവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഞായറാഴ്ച വിശിഷ്ടാതിഥിയായി എത്തിയപ്പോൾ
ഷാര്‍ജ: ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന കേരളാ പ്രോപ്പര്‍ട്ടി എക്സ്പോ വേദിയില്‍ കേരള ടൂറിസം പൊതുമരാമത്ത്, യുവജനകാര്യവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഞായറാഴ്ച വിശിഷ്ടാതിഥിയായെത്തി. ചടങ്ങില്‍ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
വൈകീട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഷാര്‍ജ രാജകുടുംബാംഗവും ഹംറിയ ഫ്രീസോണ്‍ അതോറിറ്റി ഫിനാന്‍ഷ്യല്‍ റിസെര്‍ച്ച് ആന്‍ഡ് അനാലിസിസ് മേധാവിയുമായ ശൈഖ് അബ്ദുല്‍അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഡോ.അന്‍വര്‍ അമീന് എന്നിവര്‍ മുഖ്യാതിഥികളാവും.
ശനിയാഴ്ച തുടങ്ങിയ പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ഇതിനകം നൂറുകണക്കിനാളുകളാണ് സന്ദര്‍ശിച്ചത്. കഴിഞ്ഞദിവസം കെഫ് ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ കോട്ടികോളന്‍, ചലച്ചിത്രതാരം സുരേഷ് കൃഷ്ണ എന്നിവരും ചേര്‍ന്നാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ക്രെഡായിയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന് ഓഫ് ഇന്ത്യ) സഹകരണത്തോടെയാണ് മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്സ്പോ നടക്കുന്നത്.
Content Highlights: minister p a muhammad riyas, government of kerala, uae, property expo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..