പ്രതീകാത്മക ചിത്രം
അബുദാബി: കൊടുംചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രായലയം രാജ്യത്ത് ഉച്ചവിശ്രമം നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെയാണ് വിശ്രമസമയം.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന പ്രദേശങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് നിർബന്ധിത നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ കാലയളവിൽ പ്രതിദിന തൊഴിൽ സമയം എട്ട് മണിക്കൂറിൽ കവിയരുതെന്ന് കർശന നിർദ്ദേശമുണ്ട്. എന്തെങ്കിലും കാരണത്താൽ കൂടുതൽ സമയം ജോലിചെയ്യുകയാണെങ്കിൽ അധികവേതനം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉച്ചസമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിക്കും 5000 ദിർഹം വീതം പിഴ ചുമത്തും. നിരോധിത സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യാനായി നിർബന്ധിച്ചാൽ 50,000 ദിർഹം പിഴയീടാക്കും. ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതികൾ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. തുടർച്ചയായ 19-ാം തവണയാണ് യു.എ.ഇ.യിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിക്കുന്നത്.
Content Highlights: midday break law in uae
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..