മാതു സജി | Photo: instagram.com/mathusaji
ദുബായ്: ദുബായ് ആസ്ഥാനമായ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ വിവിധ മേഖലകളിലെ മികവിന് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ മാതു സജിക്ക് മികച്ച പ്രോമിസിങ് ആങ്കര്‍ പുരസ്‌കാരം ലഭിച്ചു. സിനിമ രംഗത്ത് നിന്നും നിമിഷ സജയന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ അവാര്‍ഡിനര്‍ഹരായി.
ബിസിനസ്, സാമൂഹ്യ സേവനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയും അവര്‍ഡിനായി തിരഞ്ഞെടുത്തു. മെയ് മാസത്തില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍, നടി മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാസ്റ്റര്‍ വിഷന്‍ എം. ഡി. M.M. റഫീഖ്, ഖാലിദ് സഖര്‍ അല്‍ ഹായി, അസ്മ മഷൂഖ് അലി, മോഹന്‍ദാസ് വൈക്കം, പി രാമചന്ദ്രന്‍, ഫിറോസ് അബ്ദുള്ള തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു..
Content Highlights: mastervision international award for mathu saji
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..