.
ദുബായ്: കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും, മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. സഗായ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു. എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയും ആയ ഷബിനി വാസുദേവ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രദീപ അനിൽ അധ്യക്ഷയായ ചടങ്ങിന് ജിഷ വിനു സ്വാഗതം പറഞ്ഞു. കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, പ്രവാസിശ്രീ കോ-ഓർഡിനേറ്റർ മനോജ് ജമാൽ, ജിബി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. സുമി ഷമീർ നിയന്ത്രിച്ച ചടങ്ങിന് ജ്യോതി പ്രമോദ് നന്ദി അറിയിച്ചു. തുടർന്ന് പ്രവാസി ശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികളും, മത്സരങ്ങളും നടന്നു. പ്രവാസി ശ്രീ കോ-ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ, ലിജു ജോൺ, രമ്യ ഗിരീഷ്, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Women's Day, Kollam Pravasi Association
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..