കേരള പ്രോപ്പർട്ടി എക്സ്പോയുടെ അവസാനദിനമായ ഞായറാഴ്ച ശൈഖ് അബ്ദുൽഅസീസ് ബിൻ ജമാൽ അൽ ഖാസിമി, ഡോ. അൻവർ അമീൻ എന്നിവർ മുഖ്യാതിഥികളായെത്തിയപ്പോൾ. ശൈഖ് സുൽത്താൻ ബിൻ ഹിഷാം അൽ ഖാസിമി, വി.ടി. സലിം, പി.എസ്. ശ്രീകുമാർ, എം.എ. മെഹബൂബ്, എം. സേതുനാഥ്, കെ.ആർ. പ്രമോദ്, ദീപ്തി എസ്. പിള്ള തുടങ്ങിയവർ സമീപം
ഷാര്‍ജ: നാട്ടില്‍ സ്വപ്നഭവനം കണ്ടെത്താനുള്ള മോഹവുമായെത്തിയ വന്‍ജനാവലിയുടെ പങ്കാളിത്തത്തോടെ നാലാമത് കേരള പ്രോപ്പര്‍ട്ടി എക്സ്പോ ഞായറാഴ്ച സമാപിച്ചു.
മാതൃഭൂമി ഡോട്ട്കോമിന്റെ നേതൃത്വത്തില്‍ ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന് ഓഫ് ഇന്ത്യ)യുടെ സഹകരണത്തോടെയായിരുന്നു മേള. ശനിയാഴ്ച രാവിലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ച രണ്ടുദിവസത്തെ മേളയില്‍ ആയിരങ്ങളാണെത്തിയത്. ഞായറാഴ്ച രാവിലെ കേരള ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എക്സ്പോ വേദി സന്ദര്‍ശിച്ചു. പ്രവാസി മലയാളികളുടെ സ്വപ്നസാഫല്യത്തിന് മാതൃഭൂമി നടത്തിയ പ്രോപ്പര്‍ട്ടി എക്സ്പോ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
ഷാര്‍ജ രാജകുടുംബാംഗവും ഹംറിയ ഫ്രീസോണ്‍ അതോറിറ്റി ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് മേധാവിയുമായ ശൈഖ് അബ്ദുല്‍അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മേളയില്‍ പങ്കെടുത്ത കേരളത്തില്‍നിന്നുള്ള കെട്ടിടനിര്‍മാതാക്കള്‍ക്ക് മുഖ്യാതിഥികള്‍ മാതൃഭൂമിയുടെ ഉപഹാരം സമ്മാനിച്ചു. 50-ഓളം കെട്ടിടനിര്‍മാതാക്കളാണ് പ്രോപ്പര്‍ട്ടി എക്സ്പോയില്‍ പ്രവാസികളുടെ ആഗ്രഹസഫലീകരണത്തിനായെത്തിയത്.
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹിഷാം അല്‍ ഖാസിമി, ലോക കേരളസഭാംഗം വി.ടി. സലിം, മാതൃഭൂമി ജനറല്‍ മാനേജര്‍ പി.എസ്. ശ്രീകുമാര്‍, ക്രെഡായ് കേരള ചെയര്മാന് എം.എ. മെഹബൂബ്, ക്രെഡായ് സി.ഇ.ഒ. എം. സേതുനാഥ്, മാതൃഭൂമി പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇവന്റ്സ് മേധാവി കെ.ആര്. പ്രമോദ്, ഡിജിറ്റല്‍ മീഡിയാ സൊലൂഷന്‍സ് മാനേജര്‍ ദീപ്തി എസ്. പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. കെഫ് ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ കോട്ടികോളന്‍, ചലച്ചിത്രതാരം സുരേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ശനിയാഴ്ച മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Content Highlights: kerala property expo 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..