പ്രതീകാത്മക ചിത്രം
ദുബായ്: അതിശക്തമായ മഴയില്‍ യുഎഇ-യിലെ വിവിധ എമിറേറ്റുകളില്‍ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. ദുബായ്, ഷാര്‍ജ തുടങ്ങി വിവിധ എമിറേറ്റുകളില്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. ദുബായിലെ അജബല്‍ അലി, അല്‍ബര്‍ഷ, ബര്‍ദുബായ്, ഖിസൈസേ, അല്‍ഖുദ്ര എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മഴ തുടങ്ങിയത്.
ഷാര്‍ജയില്‍ ബുഹൈറ കോര്‍ണിഷ്, അബുഷാഗര, വിവിവധ വ്യവസായ മേഖലകള്‍, എയര്‍പോര്‍ട്ട് പ്രദേശം എന്നിവിടങ്ങളിലും മഴ പെയ്തു. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും മഴ ബാധിച്ചു. എന്നാല്‍ സര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവെയ്ന്‍, അജ്മാന്‍ തുടങ്ങിയ വടക്ക് - കിഴക്കന്‍ എമിറേറ്റുകളിലും ശക്തമായ മഴയാണ് ലഭിച്ചത്. തലസ്ഥാനമായ അബുദബിയില്‍ മഴയുടെ ശക്തി കുറവായിരുന്നു. ബുധനാഴ്ച വരെ രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Content Highlights: rain, uae
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..