മെഡിക്കല്‍ പിശകുകള്‍ക്കെതിരെ നിര്‍ബന്ധിത ഇന്‍ഷുറന്‍സിന് കാബിനറ്റ് അംഗീകാരം


ജാഫറലി പാലക്കോട് 

പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP

റിയാദ്: ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പിശകുകള്‍ക്കെതിരായ നിര്‍ബന്ധിത സഹകരണ ഇന്‍ഷുറന്‍സിന് സൗദി കാബിനറ്റ് അംഗീകാരം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് ആരോഗ്യ പ്രാക്ടീഷണര്‍മാരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അംഗീകാരം നല്‍കിയത്.

നഴ്സ്, ഫാര്‍മസി, അനസ്തേഷ്യ, മിഡ്വൈഫറി, ലബോറട്ടറികള്‍, ഡയഗ്നോസ്റ്റിക് റേഡിയോളജി, ആംബുലന്‍സ് (അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍), ഫിസിയോതെറാപ്പി, സംസാരവും ആശയവിനിമയവും, ശ്വസന ചികിത്സ, പോഷകാഹാരം (ഇന്‍ട്രാവണസ് തെറാപ്പിക് പോഷണം), കാര്‍ഡിയോളജി, ഓഡിയോളജി, അസ്ഥി ക്രമീകരണം എന്നിങ്ങനെയാണ് കാബിനറ്റ് വിഭാഗങ്ങള്‍ പട്ടികപ്പെടുത്തിയത്.അതോടൊപ്പം രക്ത ശേഖരണം, ഒപ്റ്റിക്സ്, ഓപ്പറേഷന്‍ റൂം ടെക്നീഷ്യന്‍ തുടങ്ങിയ വിഭാഗങ്ങളിലെ മെഡിക്കല്‍ പിശകുകള്‍ക്കെതിരേയും ഇന്‍ഷുറന്‍സ് നടപ്പാക്കുവാന്‍ അംഗികാരം നല്‍കിയിട്ടുണ്ട്.



ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും ഗ്രൂപ്പ് ഓഫ് ട്വന്റിയുടെയും ചട്ടക്കൂടിനുള്ളില്‍ സഹകരണവും ഏകോപനവും വര്‍ധിപ്പിക്കാനും ആഗോള സമ്പദ്വ്യവസ്ഥയില്‍ ഊര്‍ജ വിപണികളുടെ സുസ്ഥിരതയും സന്തുലിതാവസ്ഥയും ഉറപ്പാക്കാനും മാനുഷികവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പരിപാലിക്കുന്നതിനുള്ള സുപ്രധാന പങ്കും കാബിനറ്റ് എടുത്തുപറഞ്ഞു.

Content Highlights: health practitioners included in compulsory insurance in soudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented