പ്രതീകാത്മക ചിത്രം
ദുബായ്: ദുബായില്‍ വീട്ടുമുറ്റത്തും വീടിനോട് ചേര്‍ന്നുള്ള പൊതു സ്ഥലങ്ങളിലും പൂന്തോട്ടം ഒരുക്കി സമ്മാനങ്ങള്‍ നേടാം. അന്‍പതിനായിരം ദിര്‍ഹം (ഏതാണ്ട് 11,11,224 രൂപ) ആണ് ഒന്നാം സമ്മാനം. അടുത്തമാസം 28 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
സ്വന്തം പേരില്‍ കെട്ടിടങ്ങളും വീടുകളും ഉള്ളവര്‍ക്കും വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. വാടകക്കാരാണെങ്കില്‍ സ്വന്തം പേരില്‍ വാടക കരാര്‍ ഉണ്ടായിരിക്കണം. പൊതു ഇടത്ത് പൂന്തോട്ടം ഒരുക്കുന്നവര്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യില്‍ നിന്നും ഇതിനുള്ള അനുമതി വാങ്ങണം. മാത്രമല്ല, മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാനും ദൃശ്യങ്ങളെടുക്കാനും അനുമതി നല്‍കണം.
ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് മത്സരത്തിന് അപേക്ഷിക്കേണ്ടത്. മത്സരത്തിന്റെ ഒന്നാമത്തെ മാനദണ്ഡം പൂന്തോട്ടത്തിന്റെ സൗന്ദര്യം തന്നെയാണ്. പൂക്കള്‍, ചെടികള്‍ എന്നിവയെല്ലാം വിന്യസിച്ച രീതി, പൂക്കളുടെ നിറവൈവിധ്യം, പൂന്തോട്ടത്തിലെ വെളിച്ച വിന്യാസം എന്നിവയെല്ലാം മാര്‍ക്കിന്റെ മാനദണ്ഡങ്ങളാണ്.
ഡിസൈനും പൂന്തോട്ടത്തിന്റെ വലുപ്പവും പൂക്കളുടെ വൈവിധ്യവുമാണ് രണ്ടാമത്തെ ഘടകം. പരിസ്ഥിതി സംരക്ഷണത്തിനുള്ള പരിഗണ, സുസ്ഥിര വികസനത്തിനുള്ള സന്ദേശം, വെള്ളത്തിന്റെ മിതമായ ഉപയോഗം എന്നിവയും പരിഗണിക്കും. പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗ രീതികള്‍, മരങ്ങളുടേയും ചെടികളുടേയും വൈവിധ്യം എന്നിവയാണ് മറ്റ് പരിഗണനാ വിഷയങ്ങള്‍.
കൃഷി രീതിക്കും കാഴ്ചക്കാരുടെ മാനസികോല്ലാസത്തിനുള്ള സാധ്യതകളും മാര്‍ക്കിനെ സ്വാധീനിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു അടുത്തമാസം 28-നുള്ളില്‍ ഔദ്യോഗിക വെബ്സൈറ്റായ www.dm.gov.ae പറയുന്ന വിധത്തില്‍ അപേക്ഷിക്കുന്നവരില്‍ നിന്ന് വിജയിക്കുന്നവര്‍ക്കാണ് സമ്മാനം. 50,000 ദിര്‍ഹം ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 30,000 ദിര്‍ഹവും (666,858) മൂന്നാം സമ്മാനമായി 20,000 (444,572) ദിര്‍ഹവും നല്‍കും.
Content Highlights: gardening contest in dubai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..