ദുബായ്-കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് നവംബർ ഒന്നിന്


.

ദുബായ്: ദുബായിൽനിന്ന്‌ കണ്ണൂരിലേക്ക് എയർഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്നു. നവംബർ ഒന്നുമുതൽ ആഴ്ചയിൽ നാലുദിവസമാണ് സർവീസ്. ആദ്യ ദിനങ്ങളിൽ 300 ദിർഹം( 6725 രൂപ) നിരക്കിൽ ദുബായിൽനിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.

നവംബർ ഒന്നുമുതൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. വൈകുന്നേരം യു.എ.ഇ.സമയം 6.40-ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരിൽ ഇന്ത്യൻസമയം 11.50-ന്‌ എത്തും. അഞ്ചുകിലോ അധികബാഗേജ് ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.



കണ്ണൂരിൽ തിരിച്ച് IX 747 വിമാനം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.50-ന്‌ പുറപ്പെടും. ദുബായിൽ പുലർച്ചെ 3.15-ന്‌ എത്തും.

നിലവിൽ ദുബായിൽനിന്ന് കണ്ണൂരിലേക്ക് ഗോഫസ്റ്റ് വിമാനംമാത്രമാണ് സർവീസ് നടത്തുന്നത്. ദുബായ്-കണ്ണൂർ സർവീസിന് പുറമേ ആന്ധ്രയിലെ വിജയവാഡയിലേക്ക് ഷാർജയിൽനിന്ന് പുതിയ സർവീസും എയർഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 31 മുതൽ തിങ്കൾ, ശനി ദിവസങ്ങളിലായിരിക്കും ഷാർജ-വിജയവാഡ സർവീസ്. യു.എ.ഇ.യിൽനിന്ന് വിജയവാഡയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയാണ് എയർഇന്ത്യ എക്സ്പ്രസ്. രാവിലെ 11-ന് വിജയവാഡയിലേക്കുള്ള വിമാനം ഷാർജയിൽനിന്ന് പുറപ്പെടും.

Content Highlights: Dubai Kannur Air India Express


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented