റിജേഷ്, ഭാര്യ ജെഷി
ദുബായ്: ദുബായ് ദേര ബുര്‍ജ് മുറാറില്‍ താമസകെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതിമാരടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടായത്.
തമിഴ്നാട് സ്വദേശികളായ അബ്ദുൽ ഖാദർ, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇവരുടെ മരണം.
രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചതായാണ് വിവരം. ട്രാവല്‍സ് കമ്പനി ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രെസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. അതേസമയം 16-ഓളം പേര്‍ മരിച്ചതായും മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. പോലീസും സിവിൽ ഡിഫന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Content Highlights: dubai fire accident 10 including malayalis dead


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..