.
ദുബൈ: ബ്രസീലിയൻ ഇതിഹാസങ്ങളും ഏഷ്യൻ സൂപ്പർ താരങ്ങളും ഏറ്റുമുട്ടിയ ആവേശപോരിൽ ഗോൾമഴയും സമനിലയും. ദുബൈ അൽവസ്ൽ ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഐ.എം. വിജയൻ ബൂട്ടുകെട്ടിയ ഏഷ്യൻ സ്റ്റാർസും ബ്രസീലിന്‍റെ വേൾഡ് കപ്പ് സ്റ്റാർസ് ടീമും 6-6 നാണ് സമനിലയിൽ പിരിഞ്ഞത്.
ആദ്യ പകുതിയിൽ 4-1 നു പിന്നിട്ടു നിന്ന ശേഷമായിരുന്നു ഏഷ്യയുടെ തിരിച്ചു വരവ്. ദുബൈ ക്ലബ്ബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും ഏഷ്യൻ പാരാലിമ്പിക് കമ്മിറ്റിയുമാണ് മത്സരം സംഘടിപ്പിച്ചത്.
ബ്രസീൽ നിരയിൽ റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്, റിവാൾഡോ, റൊമാരിയോ, ദുംഗ, കാവോ, സീക്കോ തുടങ്ങിയവരാണ് അണിനിരന്നത്. ഏഷ്യക്കായി ഐ.എം. വിജയൻ മാത്രമായിരുന്നു ഏക ഇന്ത്യൻ താരം. വിജയന് പുറമെ അബ്ദുല്ല വബ്രാന്‍ (കുവൈത്ത്), നാഷത് അക്രം (ഇറാഖ്), അഹ്‌മദ് കാനോ (ഒമാൻ) തുടങ്ങിയവർ ബൂട്ടുകെട്ടി.
Content Highlights: draw in legends match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..