ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവിയില്‍ ഇളവ്


പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവിയില്‍ ഇളവ്. സൗദി പൗരന്റെ കീഴില്‍ നാലില്‍ കൂടുതലും വിദേശിയുടെ കീഴില്‍ രണ്ടില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളെ വെക്കുന്നതിനാണ് ഇളവുള്ളത്. മാനുഷിക പരിഗണന വെച്ചാണ് ഇളവു നല്‍കിയിട്ടുള്ളത്.

പരിധിയിലധികം വീട്ടുവേലക്കാരുള്ളവര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ ലെവിയാണ് ഒഴിവാക്കാന്‍ തീരുമാനം. മാനുഷിക സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഗാര്‍ഹിക തൊഴിലാളികളെ ലെവിയില്‍ നിന്ന് ഒഴിവാക്കുക. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധമായ തീരുമാനം െൈകക്കൊണ്ടത്.



ആദ്യഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളൊഴിച്ചുള്ളവര്‍ക്കായിരുന്നു ലെവി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ എട്ടു മാസം മുമ്പാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ബാധകമാക്കിയിരുന്നത്. സൗദി പൗരന്റെ കീഴില്‍ നാലില്‍ കൂടുതലും വിദേശിയുടെ കീഴില്‍ രണ്ടില്‍ കൂടുതലും ഗാര്‍ഹിക ജോലിക്കാരുണ്ടെങ്കിലായിരുന്നു ലെവി ഈടാക്കിയിരുന്നത്. വര്‍ഷത്തില്‍ 9,600 റിയാല്‍ തോതിലാണ് ലെവി ഈടാക്കുന്നത്.

Content Highlights: discount in levy for domestic workers in soudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented