ക്ലബ്ബ് എഫ്.എം 99.6 കാർണിവെൽ
ദുബായ്: ആ ഭാഗ്യം ചിലപ്പോള്‍ നിങ്ങള്‍ക്കായിരിക്കും. അതെ മാതൃഭൂമി ക്ലബ്ബ് എഫ്.എം 99.6 ഒരുക്കുന്ന മെഗാ കാര്‍ണിവെലില്‍ അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് അവതരിപ്പിക്കുന്ന ഭാഗ്യ 'വാന്‍' മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള ഒട്ടേറെ സമ്മാനങ്ങളാണ്.
ക്ലബ്ബ് എഫ്.എം 99.6 ദേര സൂക്ക് അല്‍ മര്‍ഫയില്‍ അടുത്ത വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന കാര്‍ണിവലിലാണ് നിങ്ങള്‍ക്ക് ഭാഗ്യപരീക്ഷണത്തിനുള്ള അവസരമൊരുക്കുന്നത്. കാര്‍ണിവല്‍ വേദിയില്‍ ഒരുക്കിവെക്കുന്ന ഒട്ടേറെ ഭാഗ്യപെട്ടികളിലാണ് സമ്മാനം ഒളിഞ്ഞിരിക്കുക. മത്സരത്തിന് ഭാഗ്യ'വാന്‍' എന്നാണ് പേര്. ഇതിനുപുറമെ മറ്റ് മത്സരങ്ങളും കാര്‍ണിവലിനോട് അനുബന്ധിച്ച് ക്ലബ്ബ് എഫ്.എം 99.6 ഒരുക്കിയിട്ടുണ്ട്.
ഒരൊറ്റ ചുവടുവെപ്പില്‍ തിളങ്ങാനുള്ള അവസരമാണ് സീ5 അവതരിപ്പിക്കുന്ന ഡാന്‍സിങ് സ്റ്റാര്‍സ്. നൃത്തം ചെയ്യാനാഗ്രഹമുള്ളവര്‍ക്ക് സിംഗിള്‍, ഗ്രൂപ്പ്, കപ്പിള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ തിളങ്ങാം.
മെഗാ കാര്‍ണിവലിന് ഇനി വെറും ആറ് നാള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോരുത്തരും ഹൃദയമിടിപ്പോടെ ആടാനും പാടാനുമായി കാത്തിരിക്കുന്നു. എത്തിച്ചേരുന്ന ഓരോരുത്തര്‍ക്കുമുണ്ട് അവസരങ്ങള്‍. കൂടാതെ ഒരു ലക്ഷത്തിലേറെ ദിര്‍ഹം വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാനുമാവും. സീ5, എം.ടി.ആര്‍, ലുലു എക്‌സ്‌ചേഞ്ച്, നെല്ലറ, ബ്യൂറര്‍, ലാഗോ വാട്ടര്‍ എന്നിവരാണ് കാര്‍ണിവലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.
എല്ലാ ദിവസവും ഉച്ചക്ക് 2.30 മുതല്‍ ഫെസ്റ്റിവെല്‍ ഓഫ് ഫണ്‍ എന്ന പ്രമേയത്തില്‍ മെഗാ കാര്‍ണിവെലിന് തുടക്കമാവും. ആദ്യദിനം രാത്രി എട്ട് മണിക്ക് ഗോപിനാഥ് മുതുകാടും, ഒമ്പത് മണിക്ക് സ്റ്റീഫന്‍ ദേവസിയുമാണ് വിരുന്നൊരുക്കുക. രണ്ടാംദിനം രാത്രി എട്ട് മണിക്ക് രമേഷ് പിഷാരടിയുടെ പ്രത്യേക ഷോയും അതിനുശേഷം സംഗീതത്തിന്റെ ലഹരി പടര്‍ത്താന്‍ ഗൗരി ലക്ഷ്മി ഒരുക്കുന്ന ലൈവ് പെര്‍ഫോമന്‍സുമുണ്ടാകും. മൂന്നാംദിനം സംഗീതമഴ പെയ്യിക്കാന്‍ ഗായകന്‍ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സംഘമെത്തും. രാത്രി എട്ട് മണിക്കാണ് കാര്‍ത്തിക് മാജിക് അരങ്ങേറുക.
ആഘോഷങ്ങളുടെ ഭാഗമാകാന്‍ ക്ലബ്ബ് എഫ്.എം 99.6 വെബ് സൈറ്റിലൂടെയോ (www.clubfm.ae) മൊബൈല്‍ ആപ്പിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.
Content Highlights: club fm 99.6 carnival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..