മുക്കം എംഎഎംഒ കോളേജ് യുഎഇ ചാപ്റ്റര്‍ അലൂമ്‌നി മീറ്റ് സംഘടിപ്പിച്ചു


.

ദുബായ്: മുക്കം എംഎഎംഒ കോളേജ് ഗ്ലോബല്‍ അലൂമ്‌നി യുഎഇ ചാപ്റ്റര്‍ മാമോറീസ് എന്ന പേരില്‍ മീറ്റപ്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 9 ന് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ വെച്ചായിരുന്നു പരിപാടി. രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട സംഗമം വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അലുമിനി മെംബേഴ്‌സിനെയും കുടുംബങ്ങളെയും നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നടന്ന സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങള്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു.

മുഫ്തി, ലൈല എന്നിവര്‍ നേതൃത്വം നല്‍കിയ ജഗജില്ലിസ് ടീമിനെ ഒരു പോയിന്റിന് തോല്‍പ്പിച്ച് ഷാനാസ്, ബുഷ്‌റ എന്നിവര്‍ നേതൃത്വം നല്‍കിയ ടീം ഇമോജിസ് ചാമ്പ്യന്മാരായി. സിദ്ദീഖ്, ഷംസീദ എന്നിവര്‍ നേതൃത്വം നല്‍കിയ ടീം അമിഗോസ് റിയാസ്, ജംഷീന എന്നിവര്‍ നേതൃത്വം നല്‍കിയ ബീസ്റ്റ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.



യുഎഇയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. അലൂമിനിയിലെ മുതിര്‍ന്ന അംഗങ്ങളും വനിത പ്രതിനിധികളും ചേര്‍ന്ന് അഷ്‌റഫ് താമരശ്ശേരിയെ പൊന്നാടയും, മോമെന്റോയും നല്‍കി ആദരിച്ചു. അലുംനി ജനറല്‍ സെക്രട്ടറി അജ്മല്‍ ഹാദി സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ഇബ്രാഹിം ഫിറോസ് അധ്യക്ഷത വഹിച്ചു. മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാന്‍ ഡാനിഷ് ഹുസൈന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ദുബായിലെ പ്രശസ്തമായ റോക്ക് ബാന്‍ഡ് അണിയിച്ചൊരുക്കിയ ഗാനമേള നടന്നു. പിന്നണി ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ്, മുഹമ്മദ് ഷമീര്‍, റിയാലിറ്റി ഷോ ഫെയിം ഷഹദ് കൊടിയത്തൂര്‍ എന്നിവര്‍ അണിനിരന്ന ഗാനമേള ആസ്വാദകര്‍ക്ക് ഗംഭീരമായ സംഗീത വിരുന്നൊരുക്കി.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സാലിഹ്, നസീം, അബ്ദുള്ള കൊടപ്പന, സിപി ബഷീര്‍, ബഷീര്‍ ചേന്നമംഗല്ലൂര്‍ തുടങ്ങിയവര്‍ സമ്മാനം വിതരണം ചെയ്തു.

പരിപാടികള്‍ക്ക് അലി കൊടുവള്ളി, ഷമീര്‍ വെട്ടില്‍, അജ്മ സലീം, ഷംസീദാ റാഫി, സുമിന്‍ പി സി, റമീസ്, റിംഷാല്‍, മുജീബ്, ഹാഫിസ്, നസ്രുള്ള കൊടിയത്തൂര്‍, ഷാന്‍ വാഴക്കാട്, റോഷിക് കൊടുവള്ളി, അക്ക്‌സര്‍, നസീബ് അലി, സാദിക്ക്, ഷാജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: alumnni meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented