ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ ഹൈക്കിങ്ങിനിടെ തെന്നിവീണ് മരിച്ചു


1 min read
Read later
Print
Share

ബിനോയ്

ദുബായ്: ഷാര്‍ജയില്‍ ഹൈക്കിങ്ങിനിടെ മലയാളി തെന്നിവീണ് മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോണ്‍വെന്റ് സ്‌ക്വയര്‍ സ്വദേശിയായ ബിനോയ് (51) ആണ് മരിച്ചത്. മലീഹയിലെ ഫോസില്‍ റോക്കില്‍ തലയിടിച്ചുവീണാണ് മരണം. അബുദാബി അല്‍ ഹിലാല്‍ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. വെള്ളിയാഴ്ച രാവിലെ 7.30 നാണ് സംഭവം.

പുലര്‍ച്ചെ 5.30 ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനോയ് ഹൈക്കിങ്ങിന് പോയത്. 300 മീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ പുറകോട്ട് തലയിടിച്ച് മറിഞ്ഞുവീണാണ് അപകടം. റെസ്‌ക്യൂ സംഘമെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരമായി ഹൈക്കിങ് നടത്തുന്നയാളാണ് ബിനോയ്.

ദുബായ് ബര്‍ഷ ഹൈറ്റ്‌സില്‍ കുടുംബത്തോടൊപ്പമാണ് താമസം. മൃതദേഹം ഷാര്‍ജ ദൈദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ മേഘ ദുബായ് അല്‍ഖൂസിലെ അവര്‍ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. ഡാനിയേല്‍ (14), ഡേവിഡ്(10) എന്നീ രണ്ട് മക്കളുണ്ട്. ഐ.ടി . മേഖലയിലെ മികവിന് ബിനോയിക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Content Highlights: Alappuzha native slipped and died while hiking in Sharjah

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
work

1 min

യു.എ.ഇ.യിൽ ഉച്ചവിശ്രമ നിയമം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ

Jun 1, 2023


International Space Station

1 min

ചൊവ്വാഴ്ച രാത്രി യു.എ.ഇയുടെ ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും

May 30, 2023


mukesh ambani, ma yusuf ali

2 min

ഫോബ്‌സ് സമ്പന്ന പട്ടിക പുറത്ത്; എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി, പട്ടികയിൽ 169 ഇന്ത്യക്കാർ

Apr 4, 2023

Most Commented