വി. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
ദുബായ്: യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇതുസംബന്ധിച്ച് യു.എ.ഇ. നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വ്യാഴാഴ്ച രാത്രി ദുബായില്‍ ഇന്ത്യന്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കുറ്റകൃത്യം ചെയ്തവരുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടാണ് നീണ്ട ചര്‍ച്ചകള്‍ വേണ്ടിവന്നത്. ജയിലുകളില്‍നിന്നും എത്രപേരെ വിട്ടയക്കുമെന്നതില്‍ മൂന്ന് മാസത്തിനകം ധാരണയുണ്ടാകും. യു.എ.ഇ.പ്രതിനിധികളുമായി ആദ്യദിനം നടത്തിയ ചര്‍ച്ചകളെല്ലാം ഫലപ്രദമായിരുന്നുവെന്നും വി.മുരളീധരന് പറഞ്ഞു.
പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങള്‍ വേണ്ടതുപോലെ പരിഗണിക്കും. ഇന്ത്യാ-പാകിസ്താന് പ്രശ്നപരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും മുരളീധരന് പറഞ്ഞു.
Content Highlights: Action to free Indian prisoners in UAE says V Muraleedharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..