ഫെബിൽ
ജുബൈല്‍: ജുബൈല്‍ എഫ്.സി ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവചന മത്സരത്തില്‍ ജുബൈല്‍ എഫ്.സി അംഗം ഫെബിലിന്റെ പ്രവചനങ്ങള്‍ ശ്രദ്ധ നേടുന്നു. ഇത് വരെ നടന്ന ആറ് മത്സരങ്ങളുടെ കൃത്യമായ പ്രവചനം ആണ് ഫെബില്‍ നടത്തിയത്. ജര്‍മനി - ജപ്പാന് 1-2, നെതര്‍ലാന്‍ഡ് - ഇക്വഡോര്‍ 1-1 , പോളണ്ട് - സൗദി 2-0, ഫ്രാന്‍സ് - ഡെന്മാര്ക്ക് 2-1, ജര്‍മ്മനി - സ്പെയിന് 1-1, ഇക്വഡോര്‍ - സെനഗല്‍ 1-2, തുടങ്ങിയ മത്സരങ്ങളില്‍ കൃത്യമായ ഗോള്‍ അടക്കം പ്രവചനം നടത്തി ഫെബില്‍ താരമായി.
ഇപ്പോള്‍ ഓരോ ടീമിന്റെയും ആരാധകരും ഫെബിലിന്റെ പ്രവചനത്തിന് കാതോര്‍ക്കുന്ന സാഹചര്യം, തന്റെ ടീം ജയിക്കുമോ എന്നറിയാന്‍ ഉള്ള ആകാംഷ ഒരളവ് വരെ ഇല്ലാതാക്കാന്‍ ഫെബിലിന്റെ പ്രവചനം ടീമിന് അനുകൂലമാവുന്നതോടെ ഇല്ലാതായി എന്നും, പ്രതീക്ഷയോടെ ടീമിന്റെ മത്സരം കാണാന്‍ കഴിയുന്നു എന്നും ആരാധകർ പറയുന്നു. ഇത്രയും കൃത്യമായി ഗോള്‍ അടക്കം പ്രവചനം നടത്തുന്ന ഫെബിലിനെ ക്ലബ് ഭാരവാഹികളും ജുബൈലിലെ പ്രമുഖ വ്യക്തികളും അഭിനന്ദിച്ചു.
മലപ്പുറം കുറുവ പഞ്ചായത്തിലെ കരിഞ്ചാപ്പാടി സ്വദേശികളായ മുഹമ്മദ് ബഷീറിന്റെയും മുംതാസിന്റെയും മകനാണ് ഫെബില്‍. വേള്‍ഡ് കപ്പ് കഴിയുന്ന വരെ വിപുലമായ രീതിയില്‍ ആണ് ജുബൈല്‍ എഫ്.സി പ്രവചന മത്സരം നടത്തുന്നത്, വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: young man becomes famous for his predictions about worldcup
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..