കളി പ്രേമികളില്‍ ആവേശം വിതറി യാംബു യുനീക് അറബ് കപ്പ് സെവന്‍സ് ഫുട്ബാള്‍


യാംബു: എച്ച്.എം.ആര്‍ കോണ്‍ട്രാക്ടിങ് കമ്പനി വിന്നേഴ്‌സ് ട്രോഫിക്കും തൗഫീഖ് സൂപ്പര്‍ മാര്‍ക്കറ്റ് യാംബു റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി യുനീക് എഫ്.സി യാംബു സംഘടിപ്പിച്ച ഒന്നാമത് യുനീക് അറബ് കപ്പ് ഏകദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അറാട്‌കോ മലബാര്‍ എഫ്.സി യാംബു ടീം ജേതാക്കളായി. യുനീക് എഫ്.സി യാംബു ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അറാട്‌കോ മലബാര്‍ എഫ്.സി വിജയിച്ചത്.

യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകള്‍ മാറ്റുരച്ച ആവേശ മത്സരങ്ങള്‍ക്കാണ് യാംബു റദ് വ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയം സാക്ഷിയായത്. യാംബുവിലെ പ്രവാസികളുടെ വമ്പിച്ച ആവേശമായി മാറിയ മത്സരം വീക്ഷിക്കാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം മുന്‍ എം.എസ്.പി മലപ്പുറത്തിന്റെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരവുമായ യുനീക് എഫ്.സി ടീമിലെ മുഫീദ് സഹല്‍ കരസ്ഥമാക്കി.

ഫൈനല്‍ മത്സരത്തിലെ ആദ്യഗോള്‍ അടക്കം 7 ഗോള്‍ നേടിയ ഫാസില്‍ (അറാട്‌കോ മലബാര്‍ എഫ്.സി) ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനുള്ള പ്രത്യേക സമ്മാനത്തിന് അര്‍ഹനായി. മികച്ച ഗോള്‍കീപ്പറായി മുനീറിനെയും മികച്ച സെന്റര്‍ ബാക്ക് ആയി ഷഫീഖിനെയും (ഇരുവരും അറാട്‌കോ മലബാര്‍ എഫ്.സി) തെരെഞ്ഞെടുത്തു.

യുനീക് എഫ്.സി യാംബു പ്രസിഡന്റ് അസ്‌ക്കര്‍ വണ്ടൂര്‍ മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത തുക യാംബു മലയാളി അസോസിയേഷന്റെ ജീവകാരുണ്യ ഫണ്ടിലേക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. യാംബുവിലെ രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ- ബിസിനസ് മേഖലയില്‍ പ്രമുഖരായ അബ്ദുല്‍ ഹമീദ് അറാട്‌കോ, അബ്ദുല്‍ ലത്തീഫ് റോയല്‍ പ്ലാസ, അനീസുദ്ദീന്‍ ചെറുകുളമ്പ് 'ഗള്‍ഫ് മാധ്യമം', സുഹൈബ് നായക്കന്‍, അബ്ദുസ്സമദ് വാണിയമ്പലം, നിയാസ് പുത്തൂര്‍, ശൗഫര്‍ വണ്ടൂര്‍, ഷബീര്‍ ഹസ്സന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷാനവാസ് മസ്‌കന്‍ വണ്ടൂര്‍ സ്വാഗതവും രക്ഷാധികാരി ഇബ്രാഹിം കുട്ടി പുലത്ത് ചുങ്കത്തറ നന്ദിയും പറഞ്ഞു.

ജേതാക്കള്‍ക്കുള്ള ട്രോഫി യുനീക് എഫ്.സി രക്ഷാധികാരി അലിയാര്‍ ചെറുകാട്, മുര്‍ഷിദ് വെള്ളേരി എന്നിവര്‍ ചേര്‍ന്നും റണ്ണേഴ്സ് ട്രോഫി തൗഫീഖ് സൂപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി ബാബുമോന്‍ ക്ലാരി എടരിക്കോട് എന്നിവരും കൈമാറി. അബ്രഹാം ആലപ്പുഴ, സബീര്‍ കോട്ടക്കല്‍ എന്നിവര്‍ ടൂര്‍ണമെന്റിലെ മെഡിക്കല്‍ ടീമിന് നേതൃത്വം നല്‍കി. റിയാസ് മോന്‍ ശാന്തിനഗര്‍, പി.സി.ഷൈജല്‍, നിസാര്‍ നിലമ്പൂര്‍, സുഹൈല്‍ വണ്ടൂര്‍, ഷാജഹാന്‍ വണ്ടൂര്‍, മുജീബ് നിലമ്പൂര്‍, അഷ്‌റഫ് കൊണ്ടോട്ടി, ഷൗക്കത്ത് മണ്ണാര്‍ക്കാട്, സൈനുല്‍ ആബിദ് മഞ്ചേരി, ആസിഫ് ചെറുകാട്, ഷബീര്‍ കാളികാവ്, മുഹമ്മദലി ചെറുകുളം, ശിഹാബ് മഞ്ചേരി, സഫീല്‍ കടന്നമണ്ണ, ആസിഫ് ചാലിയം, ശിഹാബ് വാണിയമ്പലം, ജംഷീദ് വണ്ടൂര്‍, ഫസല്‍ മമ്പാട്, മനോജ് പെരിന്തല്‍മണ്ണ, ഫാറൂഖ് വാണിയമ്പലം, സുഭാഷ് തൃശൂര്‍, ഷിയാസ് മലപ്പുറം, ഹാരിസ് വണ്ടൂര്‍, വിപിന്‍ തൃശൂര്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

Content Highlights: yanbu football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented