പരിപാടിയിൽനിന്ന്
യാംബു: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംഗമം വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. യാംബു കെന്‍സ് ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രവാസി വെല്‍ഫെയര്‍ യാംബു, മദീന, തബൂക്ക് മേഖല പ്രസിഡന്റ് സോജി ജേക്കബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 'സേവ് ദി കോണ്‍സ്റ്റിട്യൂഷന്‍ സേവ് ദി നേഷന്‍' എന്ന വിഷയത്തെ അധികരിച്ച് ശബീബ സലാഹുദ്ദീന്‍ കരിങ്ങനാട് വിഷയാവതരണം നടത്തി. ജോര്‍ജ് തെക്കേടത്ത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.
മേഖല സെക്രട്ടറി നസിറുദ്ദീന്‍ ഓമണ്ണില്‍ പരിപാടി നിയന്ത്രിച്ചു. അഫ് റ ബഷീര്‍, റയ്യ നിയാസ് എന്നിവര്‍ ദേശഭക്തി ഗാനമാലപിച്ചു. പ്രവാസി വെല്‍ഫെയര്‍ യാംബു ഏരിയ സെക്രട്ടറി ഇല്‍യാസ് വേങ്ങൂര്‍ സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി സഫീല്‍ കടന്നമണ്ണ നന്ദിയും പറഞ്ഞു.
ദേശീയഗാനാലാപനത്തോടെയാണ് സംഗമം അവസാനിച്ചത്. യാംബു ഏരിയ ട്രഷറര്‍ ഫൈസല്‍ കോയമ്പത്തൂര്‍, മുനീര്‍ കോഴിക്കോട്, ഷൗക്കത്ത് എടക്കര, ഷക്കീല മുനീര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: yanbu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..