യാംബു അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍  'ടെലെസ്റ്റോ 2022'  സയന്‍സ് ഫെസ്റ്റ് സമാപിച്ചു 


യാംബു അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ സയൻസ് ഫെസ്റ്റ്  'ടെലെസ്റ്റോ 2022' കാണാനെത്തിയ സന്ദർശകർ

യാംബു: ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യാംബു അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ 'ടെലെസ്റ്റോ 2022' എന്ന പേരില്‍ നടത്തിയ സയന്‍സ് ഫെസ്റ്റ് സമാപിച്ചു. ചെറുതും വലുതുമായ കണ്ടുപിടുത്തങ്ങളുടെ വിസ്മയക്കാഴ്ചയാണ് സ്‌കൂള്‍ ബോയ്സ് സെക്ഷന്‍, ഗേള്‍സ് സെക്ഷന്‍ വിഭാഗങ്ങള്‍ക്കായി വേറിട്ട് നടത്തിയ ശാസ്ത്രമേളയില്‍ പ്രകടമായത്. സന്ദര്‍ശകര്‍ക്ക് പുതിയ ആശയങ്ങള്‍ പരിചയപ്പെടുത്തി പ്രവാസി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രദര്‍ശനം കാണാന്‍ നിറഞ്ഞ സാന്നിധ്യമാണ് പ്രകടമായത്.

സോളാറിന്റെ സാധ്യതകള്‍, പുതിയ ഊര്‍ജ സ്രോതസുകള്‍, ജലം സംരക്ഷിക്കാനുള്ള രൂപരേഖകള്‍, പുതിയ സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകള്‍ തുടങ്ങി ഭാവി ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍, കോവിഡ് മഹാമാരിയുടെ നാള്‍ വഴികള്‍ വിവരിക്കുന്ന പ്രത്യേക സ്റ്റാള്‍, സൗദി അറേബ്യാ, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പൈതൃകങ്ങള്‍ പ്രദര്‍ശിപ്പിച്ച പവലിയനുകളും ശ്രദ്ധേയമായി. ശാസ്ത്ര ലോകത്തിന് പുതിയ ആശയങ്ങള്‍ പരിചയപ്പെടുത്തി വിദ്യാര്‍ഥികളുടെ അവതരണ മിടുക്ക് വേറിട്ട അനുഭവമാണ് സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നല്‍കിയത്. വൈദ്യുതിക്ക് പുറമെ പുതിയ എനര്‍ജി സംവിധാനങ്ങളുടെ പ്രാധാന്യവും ആവശ്യകതയും എടുത്തുപറഞ്ഞ് ലളിതമായി വിവരിക്കുന്ന പ്രദര്‍ശനങ്ങളും പ്രവര്‍ത്തന മാതൃകകളും ഊര്‍ജ സംരക്ഷണ പ്രോജക്ടുകളും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ചു.



വ്യത്യസ്തവും വിജ്ഞാനപ്രദവുമായ നിരവധി സ്റ്റാളുകള്‍ സയന്‍സ് ഫെസ്റ്റില്‍ വിവിധ ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരത്തിയിരുന്നു. ശാസ്ത്ര കൗതുകം നിറഞ്ഞ ഓരോ കാര്യങ്ങളും കാണികളില്‍ കൗതുകവും അറിവും വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
അല്‍ മനാര്‍ സ്‌കൂള്‍ ഡയറക്റ്റര്‍ അഹ്മദ് മുഹമ്മദ് മരിയോദ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാപ്പില്‍ ഷാജി മോന്‍, ബോയ്‌സ് സെക്ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ മുസാഹിദ് ഖാലിദ് അല്‍ റഫാഇ, ബോയ്‌സ് സെക്ഷന്‍ ഹെഡ്മാസ്റ്റര്‍ സയ്യിദ് യൂനുസ്, ഗേള്‍സ് സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ പി.എം.ഫാഇസ, ഗേള്‍സ് സെക്ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഖുലൂദ് അല്‍ അഹ് മദി, ഹെഡ്മിസ്ട്രസ് രഹന ഹരീഷ്, 'ടെലെസ്റ്റോ 2022' കോഡിനേറ്റര്‍മാരായ സന്‍ജീബ് ശ്രേസ്ത, ഷക്കീല മുനീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Content Highlights: yambu al manar international school science fest telesto 2022 concluded


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented