യാംബു അല്‍ മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു 


യാംബു അൽ മനാർ ഇന്റർ നാഷണൽ സ്‌കൂൾ കേരളപ്പിറവി ദിന ആഘോഷത്തിൽ നിന്ന്

യാംബു: യാംബു അല്‍ മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ 66-ാം പിറന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ കാപ്പില്‍ ഷാജി മോന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സവിശേഷമാര്‍ന്ന സംസ്‌കാരവും പാരമ്പര്യവും പ്രവാസ ലോകത്തും ഏറെ സ്വാധീനം ചെലുത്തുന്നതാണെന്നും നാട്ടിന്റെ പുരോഗതിക്ക് തങ്ങളാല്‍ കഴിയുന്ന മഹിതമായ സംഭാവനകള്‍ അര്‍പ്പിക്കാനും സാമൂഹിക ഒരുമയോടെയും സമഭാവനയോടെയും മുന്നേറാനും എല്ലാവര്‍ക്കും കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോയ്‌സ് സെക്ഷന്‍ ഹെഡ്മാസ്റ്റര്‍ സൈദ് യൂനുസ്, അധ്യാപകരായ അനീസുദ്ദീന്‍ ചെറുകുളമ്പ്, അംജിദ് ഖാന്‍ മുഹമ്മദ്, ശിഹാബ് പാലോളി, സിദ്ദീഖുല്‍ അക്ബര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കേരള നൃത്തങ്ങള്‍, സംഘ നൃത്തം, കേരളത്തെ കുറിച്ചുള്ള കവിതകള്‍, നാടന്‍ പാട്ടുകള്‍, സംഘഗാനം,കവിതാലാപനം, പ്രസംഗം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷത്തിന് മിഴിവേകി. ആമിര്‍ സജീവ് ആന്റ് പാര്‍ട്ടി, ഏബല്‍ ആന്റ് പാര്‍ട്ടി, ശ്രീസു ശ്രീകുമാര്‍ ആന്റ് പാര്‍ട്ടി, ആരോണ്‍ എബി ആന്റ് പാര്‍ട്ടി, അബ്ദുല്ല ആന്റ് പാര്‍ട്ടി തുടങ്ങിയവര്‍ അവതരിപ്പിച്ച പരിപാടികള്‍ കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു. ഏദന്‍ ആന്റണി, ആരോണ്‍ ബിനു സാം, ആര്യന്‍ സുകുമാരന്‍, അഹ്‌മദ് ഷാദ്, എയ്ന്‍ ഗ്രിഗറി, ഫെലിക്‌സ്, സാമിന്‍ അഹ്‌മദ്, ഓസ്റ്റിന്‍ ബിജു എന്നീ വിദ്യാര്‍ഥികള്‍ വ്യത്യസ്ത പരിപാടികള്‍ നടത്തി. ഹെഡ് ബോയ് മുഹമ്മദ് ജാബിര്‍ ജബ്ബാര്‍, മുഹമ്മദ് സിയാന്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. സ്‌കൂള്‍ മലയാളവിഭാഗം മേധാവി മുഹമ്മദ് നെച്ചിയില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ രാജലക്ഷ്മി എം നായര്‍ നന്ദിയും പറഞ്ഞു.

പെണ്‍കുട്ടികളടെ വിഭാഗം ആഘോഷ പരിപാടി ഗേള്‍സ് സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ പി.എം.ഫാഇസ ഉദ്ഘാടനം ചെയ്തു. നാടോടി നൃത്തം, നാടന്‍ പാട്ട്, കവിതാവിഷ്‌കാരം, കൊയ്ത്തു പാട്ട്, ഒപ്പന, സംഘ നൃത്തം തുടങ്ങിയ കേരള ത്തിന്റെ തനത് പരിപാടികള്‍ ആഘോഷത്തെ വര്‍ണാഭമാക്കി. അഥീന ജോസഫ്, അലോണ,അന്ന, ക്രിസ്റ്റിന, കാതറിന്‍, ദില്‍ന, ജസാ മറിയം, സൈമ സലാഹ്,ദിയാ കൃഷ്ണ, റിതുല്‍, ആന്‍ഡ്രിനാ ലാല്‍, ഖദീജ റാണിയ, ഹന, ഇഷാല്‍ നൂറ,ആസിഫ സജീവ്, ആര്‍ദ്ര, ശ്രീ ലക്ഷ്മി, നബ, ഫ്രേയ,സഫ, ഹുദ, പവിത്ര തുടങ്ങിയ വിദ്യാര്‍ഥിനികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. ഹെഡ്മിസ്ട്രസ് രഹ്ന ഹരീഷ് ആശംസ പ്രസംഗം നിര്‍വഹിച്ചു. മലയാളം അധ്യാപികമാരായ സമീറ സജീവ്, സിന്ധു ജോസഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്‌ഗേള്‍ ഹിബ അല്‍ മുബാറഖ്, അഞ്ജലിന്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

Content Highlights: Yambu Al Manar International School celebrated Kerala Birth Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented