.
യാംബു: 'അരക്ഷിതരാവുന്ന ന്യൂനപക്ഷ സമൂഹം' എന്ന ശീര്‍ഷകത്തില്‍ കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി വിവിധ മത സംഘടനാ നേതാക്കളെയും ന്യൂനപക്ഷ സമൂഹത്തിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടി വിവിധ സംഘടനാ നേതാക്കളുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. സെന്റര്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.എം.സി.സി സൗദി നാഷനല്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ അബ്ദുല്‍ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുമ്പോഴും ന്യൂനപക്ഷവിഭാഗത്തിന്റെ ശാക്തീകരണത്തിനും സുരക്ഷിതത്വത്തിനും യോജിച്ച പ്രവര്‍ത്തനങ്ങള്‍ വേണമെന്നും കൂടിച്ചേരലുകളുടെ പൊതുവിടങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷറഫുദ്ദീന്‍ പാലേരി പരിപാടിയില്‍ മോഡറേറ്ററായിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ മജീദ് സുഹ്രി (യാംബു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഒ.പി. അഷ്റഫ് മൗലവി കണ്ണൂര്‍, നൂര്‍ ദാരിമി നിലമ്പൂര്‍, (എസ്.ഐ.സി), സലിം വേങ്ങര, താഹിര്‍ ചേളന്നൂര്‍ (തനിമ സാംസ്‌കാരിക വേദി), അബ്ദുല്‍ ഹകീം പൊന്മള, അലി കളിയാട്ടുമുക്ക് (ഐ.സി.എഫ്), യാസിര്‍ കൊടുങ്ങല്ലൂര്‍, ഫാസില്‍ അബ്ദുല്ല തൃശൂര്‍ (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), മുസ്തഫ മൊറയൂര്‍, ബഷീര്‍ പൂളപ്പൊയില്‍, അബ്ദുറഹീം കരുവന്തിരുത്തി, ഖാലിദ് മമ്പുറം, അബ്ദുല്‍ ഹമീദ് കൊക്കച്ചാല്‍, റഷാദ് തിരൂര്‍, സല്‍മാന്‍, സാജിദ് (കെ.എം.സി.സി), അനീസുദ്ദീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം), നസിറുദ്ദീന്‍ ഇടുക്കി,സിദ്ധീഖുല്‍ അക്ബര്‍ (സാമൂഹ്യ പ്രവര്‍ത്തകര്‍) എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മര്‍ദിതസമൂഹങ്ങളുടെയും അവകാശപ്പോരാട്ടത്തിനായി യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അരക്ഷിതരായ ഒരു ജനസമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്ന് ന്യൂനപക്ഷ ജനതയുടെ രാഷ്ട്രീയഭാഗധേയം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മതസമൂഹങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പും വിശ്വാസ്യതയും ശക്തിപ്പെടുമ്പോള്‍ മാത്രമാണ് ജനാധിപത്യക്രമത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ സാര്‍ഥകമാകൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മര്‍ദിത സമൂഹങ്ങളുടെയും അവകാശപ്പോരാട്ടത്തിനായി കൂട്ടായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. അബ്ദുല്‍ കരീം പുഴക്കാട്ടിരി സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ നടുവില്‍ സമാപന പ്രസംഗവും നടത്തി.
Content Highlights: yamboo kmcc function
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..