സിജി വിമന്‍ കലക്ടീവ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു


1 min read
Read later
Print
Share

ഡോ. രശ്മി പ്രമോദിന് റഷീദ് അമീർ പ്രശംസാ പത്രം നൽകുന്നു

ജിദ്ദ: ജിദ്ദ- സിജി വിമന്‍ കലക്ടീവ് (ജെ.സി.ഡബ്ല്യു.സി) കൊച്ചി ആസ്ഥാനമായുള്ള ജീവനീയം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'ഹെല്‍ത്തി ലിവിങ്, ഹെല്‍ത്തി ബ്രെയിന്‍ ആന്റ് ഹെല്‍ത്തി പാരന്റിംഗ്' എന്ന വിഷയത്തില്‍ ജീവനീയം സ്ഥാപകയും സി.ഇ.ഒയുമായ ഡോ. രശ്മി പ്രമോദ് ക്ലാസ് നയിച്ചു. ആരോഗ്യകരമായ ജീവിതം ആരോഗ്യകരമായ തലച്ചോറിന് അത്യാവശ്യമാണെന്നും അതിനായി ജീവിത ശൈലിയും ഭക്ഷണവും ക്രമണപ്പെടുത്തണമെന്നും ഡോ. രശ്മി പ്രമോദ് പറഞ്ഞു. നല്ല ചിന്തയും പ്രവര്‍ത്തനങ്ങളും ജീവിതത്തിന് അനിവാര്യ ഘടകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റുകൂടിയായ ഡോ. രശ്മി പ്രമോദ് കുട്ടികളുടെ വളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും പാരന്റിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ചും വിശദീകരിച്ചു. രക്ഷിതാക്കളുടെ സംശങ്ങള്‍ക്ക് ഡോ. രശ്മി പ്രമോദ് മറുപടി പറഞ്ഞു.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍പേഴ്‌സണ്‍ അനീസ ബൈജു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൂബി സമീര്‍ സ്വാഗതവും ട്രഷറര്‍ റിന്‍ഷി ഫൈസല്‍ നന്ദിയും പറഞ്ഞു. നബീല അബൂബക്കര്‍ അവതാരകയായിരുന്നു. ഡോ. രശ്മി പ്രമോദിനെ സിജി ജിദ്ദ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ റഷീദ് അമീര്‍ പ്രശംസാ പത്രം നല്‍കി ആദരിച്ചു.

Content Highlights: women collective organized an awareness class

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented