.
ജുബൈല്‍: ഈ മാസം 12 ന് കോഴിക്കോട്ട് വെച്ച് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ഥം ജൂബൈലില്‍ യുവപഥം യൂത്ത് മീറ്റ് സംഘടിപ്പിക്കുന്നു. ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യുവജന വിഭാഗമായ ജുബൈല്‍ ഇസ്‌ലാഹി യൂത്ത് ആണ് സംഘാടകര്‍. ഈ വരുന്ന പത്തിന് വൈകീട്ട് ആറ് മുതല്‍ ജുബൈല്‍ ദഅവ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന് ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അര്‍ഷദ് ബിന്‍ ഹംസ വാകയില്‍ യുവപഥം യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യും.
യുവാക്കളും സമകാലിക വെല്ലുവിളികളും എന്ന വിഷയത്തില്‍ ജുബൈല്‍ ദഅവ സെന്റര്‍ മലയാളം വിഭാഗം തലവന്‍ സമീര്‍ മുണ്ടേരി പ്രഭാഷണം നടത്തും. ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ സര്‍ഫറാസ് മദീനി ജീവിതലക്ഷ്യം എന്ന വിഷയത്തില്‍ സംവദിക്കും.
ഫാഹീം അല്‍ ഹികമി, അബ്ദുല്‍ മന്നാന്‍ കൊടുവള്ളി എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്ന ജീവിത ലക്ഷ്യം, യുവാക്കളും പുതിയ വെല്ലുവിളികളും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലേക്ക് മുഴുവന്‍ യുവാക്കളെയും സ്വാഗതം ചെയ്യുന്നുവെന്ന് ജുബൈല്‍ ഇസ്‌ലാഹി യൂത്ത് പ്രസിഡന്റ് മുഹമ്മദ് നിയാസ്, ജനറല്‍ സിക്രട്ടറി ലമീസ് ബേപ്പൂര്‍, ട്രഷറര്‍ ജംഷീര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559788159
എന്ന നമ്പറില്‍ ബന്ധപ്പെടാം.
Content Highlights: wisdom youth meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..