വിഡ്സം ഇസ്ലാമിക്ക് കോൺഫറൻസ് കോഴിക്കോട് ദമ്മാം മേഖല പ്രചാരണ സമ്മേളനത്തിൽ സർഫ്രാസ് മദീനി മാനവ രക്ഷക്ക് ദൈവീക ദർശനം എന്ന വിഷയത്തിൽ സംസാരിക്കുന്നു
ദമാം: ഫെബ്രുവരി 12-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ പ്രവാസ ലോകത്തെ പ്രചാരണപരിപാടികളുടെ ഭാഗമായി ദമ്മാം മേഖല പ്രചാരണ സമ്മേളനം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കൈതയില്‍ ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച പ്രചാരണ സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പണ്ഡിത സഭ ലജനത്ത്ല്‍ ബുഹീഥുല്‍ ഇസ്ലാമിയ്യ പ്രവര്‍ത്തക സമിതിയംഗവും
ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവിയുമായ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ഉദ്ഘാടനം ചെയ്തു.
മാനവ രക്ഷക്ക് ദൈവിക ദര്‍ശനം എന്ന വിഷയത്തില്‍ സര്‍ഫ്രാസ് മദീനി മുഖ്യപ്രഭാഷണം നടത്തി. സ്രഷ്ടാവിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണെന്നും വ്യക്തി-സാമൂഹിക ജീവിതരംഗത്ത് ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും അതനുസരിച്ച് ജീവിതം നയിച്ച സച്ചരിതരായ മുന്‍ഗാമികളുടെ പാതയും മുറുകെപ്പിടിച്ച് ജീവിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഉത്‌ബോധനം നല്‍കി.
നൗഷാദ് ക്വാസിം തൊളിക്കോട് സ്വാഗതവും ഫൈസല്‍ കൈതയില്‍ നന്ദിയും പറഞ്ഞു.
Content Highlights: wisdom islamic conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..