ടി.എം.ഡബ്ല്യു.എ നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ്: വില്‍സ് സൈദാര്‍ പള്ളി ജേതാക്കള്‍


കപ്പുമായി ജേതാക്കൾ

ജിദ്ദ: തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ (TMWA) അംഗങ്ങള്‍ക്കായി ബ്രീസ് എയര്‍ കണ്ടിഷന്റെ സഹകരണത്തോടെ നടത്തിയ ഈ വര്‍ഷത്തെ നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിജില്‍ നയിച്ച വില്‍സ് സൈദാര്‍ പള്ളി ജേതാക്കളായി. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഫിറോസ് നയിച്ച പള്ളൂര്‍ സീ സിയെ തോല്‍പിച്ചാണ് കിരീടം ചൂടിയത്. ഷംസീര്‍ ഒലിയത് നയിച്ച സ്റ്റുഡന്റസ് സീ സീ, സിയാദ് കിടാരന്റെ കതിരൂര്‍ ബ്രദേഴ്സ്, അനസ് അസീസിയുടെ മാഹീ ബ്രദേഴ്സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു ടീമുകള്‍.

അഞ്ചു ടീമുകള്‍ ലീഗടിസ്ഥാനത്തില്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ കളിച്ച നാലില്‍ മൂന്നു കളിയും ജയിച്ച വില്‍സ് സൈദാര്‍ പള്ളി ഗ്രൂപ്പില്‍ ഒന്നാമതായാണ് ഫൈനലിലെത്തിയത്. രണ്ടു കളികള്‍ ജയിച്ച പള്ളൂര്‍ സീ സീ മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടാമതായി ഫൈനലില്‍ ഇടം പിടിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ കണ്ട ലീഗ് മത്സരങ്ങളില്‍ രണ്ടു മത്സരങ്ങളില്‍ വിജയികളെ നിശ്ചയിച്ചത് സൂപ്പര്‍ ഓവറിലൂടെയാണ്.



ഫൈനലില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച അസ്ലമിനെ ഫൈനലിലെ താരമായി തിരഞ്ഞെടുത്തു. ടൂര്ണമെന്റിലൂടനീളം മികച്ച ബാറ്റിങ് പ്രകടനം നടത്തിയ മുഹമ്മദ് ഇര്‍ഷാദിനെ (കതിരൂര്‍ ബ്രദേഴ്സ്) മികച്ച ബാറ്ററായി തിരഞ്ഞെടുത്തു. മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരം നിര്‍ഷാദ് (കതിരൂര്‍ ബ്രദേഴ്സ്) സ്വന്തമാക്കി. മികച്ച ഫീല്‍ഡറായി മെഹ്ഫൂസിനെയും സ്പിരിറ്റ് ഓഫ് ദി അവാര്‍ഡിന് കബീര്‍ അഹ്‌മഹദിനെയും തിരഞ്ഞെടുത്തു. മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് സിയാദ് കിടാരനും മികച്ച വിക്കറ്റു കീപ്പറായി മന്‍സൂറിനും നല്‍കി. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ആള്‍റൗണ്ട് പ്രകടനം കാഴ്ച്ചവെച്ച വില്‍സ് സൈദാര്‍പള്ളിയുടെ ഡേയ്ഫുസിനെ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുത്തു.

ബ്രീസ് എയര്‍ കണ്ടീഷന്‍ മാനേജിങ് ഡയറക്ടര്‍ റിയാസ് കെ എം ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ടീ എം ഡബ്‌ള്യു എ പ്രസിഡണ്ട് സലിം വീ പീ, വൈസ് പ്രസിഡണ്ട് അര്‍ഷാദ് പി എ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടീ എം ഡബ്‌ള്യു എ സ്‌പോര്‍ട്‌സ് വിങ് തലവന്‍ റാസിഖ് വീ പീ സമാപനചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സമീര്‍ എന്‍ വീ സ്വാഗതപ്രസംഗം നടത്തി. മറ്റു ഭാരവാഹികളായ നിര്‍ഷാദ്, റിജാസ് വീ പീ, സഹനാസ്, ജാസിം ഹാരിസ്, മക്ബൂല്‍ എന്നിവരും സന്നിഹിതരായിരുന്നു

Content Highlights: wills saidar palli wins tmwa nano cricket tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented