സന്ദര്‍ശക വിസ കാലാവധി തീരുന്നതിന് 7 ദിവസം മുമ്പ് നീട്ടാവുന്നതാണ് - പാസ്പോര്‍ട്ട് വിഭാഗം


Photo: Pravasi mail

റിയാദ്: സാധുവായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയോടെ സന്ദര്‍ശന വിസ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് വിസ നീട്ടാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്).

വ്യക്തികള്‍ക്കുള്ള സന്ദര്‍ശന വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ്, അബ്ഷര്‍ പ്ലാറ്റ്ഫോമിലെ ഹോസ്റ്റിന്റെ അക്കൗണ്ട് വഴി ദീര്‍ഘിപ്പിക്കാന്‍ കഴിയും. നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന് സന്ദര്‍ശകന് സേവനത്തിന്റെ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് അനുസൃതമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. സന്ദര്‍ശന വിസ ആകെ 180 ദിവസത്തില്‍ കൂടരുത് എന്നാണ് പാസ്പോര്‍ട്ട് (ജവാസത്ത്) വിഭാഗം നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാല്‍ വിസ പുതുക്കുന്നതിന് പിഴ ചുമത്തുമെന്നും ജവാസാത്ത് വ്യക്തമാക്കി.



സന്ദര്‍ശക വിസയെ റെസിഡന്‍ഷ്യല്‍ വിസയാക്കി മാറ്റുന്നത് സാധ്യമല്ലെന്ന് ജവാസാത്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആതിഥേയനായിട്ടുള്ളവരുടെ റെക്കോര്‍ഡില്‍ ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടെങ്കില്‍, അബ്ഷര്‍ പ്ലാറ്റ്ഫോം വഴി അവന്റെ റെക്കോര്‍ഡിലുള്ളവര്‍ക്ക് സന്ദര്‍ശക വിസ പുതുക്കുന്നതിന് തടസ്സമാകില്ലെന്നും ജവാസാത്ത് പറഞ്ഞു.

Content Highlights: Visiting visa can be extended up to 7 days prior to expiry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented