Photo: Pravasi mail
ജിദ്ദ: പി.ഡി.പി. ചെര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി അദ്ദേഹത്തെ ഭരണകൂടം ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടത്തുകയാണെന്നും ഇതിനെതിരെ ജന മനഃസാക്ഷി ഉണരണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്. പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ ഘടകം സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എട്ട് വര്‍ഷം മുമ്പ് വിചാരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് സുപ്രീംകോടതിക്കും ഹൈക്കോടതിക്കും നല്കിയ ഉറപ്പുകള്‍ നിരന്തരം സര്‍ക്കാര്‍ ലംഘിക്കുകയാണ്. നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിയുടെ ആരോഗ്യനില അനുദിനം വഷളാകുന്ന സാഹചര്യത്തിലും സ്വാഭാവിക നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വീട്ടുതടങ്കലിന് സമാനമായ അവസ്ഥയില്‍ നീതിന്യായ വ്യവസ്ഥക്ക് വലിയ ചോദ്യചിഹ്നമായി മഅ്ദനി ബെംഗളൂരുവില്‍ കഴിയുകയാണ്.
വിചാരണ നടപടിക്രമങ്ങളില്‍ കോടതിയെ സഹായിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം പോലും സര്‍ക്കാര്‍ ലംഘിക്കുകയാണ്. മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന ഗൂഢാലോചന കുറ്റം നിലനില്‍ക്കുന്നതല്ല എന്ന് വിചാരണ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ സര്‍ക്കാരിന് മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥയെ പരിഹസിക്കുന്ന ഈ നാടകങ്ങള്‍. ഭരണഘടനയും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന ഈ ക്രൂരതക്കുമെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും ശക്തമായ പ്രധിഷേധ ശബ്ദങ്ങള്‍ ഉയരണമെന്നും മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.
നാഷണല്‍ കമ്മിറ്റിയംഗം അബ്ദുള്‍ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സി.എഫ് സൗദി നാഷണല്‍ പ്രസിഡന്റ് ദിലീപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. ഷിഹാബ് പൊന്മള, ഗഫൂര്‍ കളിയാട്ടുമുക്ക്, ഫൈസല്‍ പൊന്മള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കരീം മഞ്ചേരി സ്വാഗതവും ബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.
Content Highlights: Violation of Human Rights against abdul nasar madani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..