വെളിച്ചം സൗദി ദേശീയ സംഗമം
ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം സൗദിയുടെയും, ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ (ക്യു എല്‍ എസ് ) പഠിതാക്കളുടെയും സൗദി ദേശീയ സംഗമം ഫെബ്രുവരി 10 ന് ജിദ്ദയില്‍ വെച്ച് നടക്കും. 14 ക്യാമ്പയിനുകളിലായി നടന്ന വെളിച്ചം സൗദി ഓണ്‍ലൈന്‍ നാലാം ഘട്ട പ്രാഥമിക പരീക്ഷകള്‍ക്ക് ശേഷം ജനുവരി 13 ന് നടന്ന ഫൈനല്‍ പരീക്ഷയുടെ ഫല പ്രഖ്യാപനവും സമ്മാന ദാനവും സംഗമത്തില്‍ നടക്കും.
വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥവും ആശയവും ലളിതമായി പഠിക്കുവാനും ലോകത്ത് എവിടെ നിന്നും ഓണ്‍ലൈന്‍ ആയി പരീക്ഷ എഴുതുവാനും സാധ്യമാകുന്ന രീതിയില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്ന ഖുര്‍ആന്‍ പഠന പദ്ധതിയാണ് വെളിച്ചം സൗദി ഓണ്‍ലൈന്‍. സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളായി നടന്നു വരുന്ന ഖുര്‍ആന്‍ പഠന പദ്ധതിയാണ് ക്യു എല്‍ എസ്. 2023 ഫെബ്രുവരി 10 ന് വൈകുന്നേരം 7 മണി മുതല്‍ ജിദ്ദയില്‍ വെച്ച് നടക്കുന്ന സംഗമത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരിയായി ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥിയേയും വി പി. മുഹമ്മദ് അലി, ആലുങ്ങല്‍ മുഹമ്മദ്, നജീബ് കളപ്പാടന്‍, ഫാറൂഖ് സ്വലാഹി (രക്ഷാധികാരികള്‍) എന്നിവരെ തിരഞ്ഞെടുത്തു. സലാഹ് കാരാടന്‍ (ചെയര്മാന്) ഷാജഹാന് ചളവറ (ജനറല്‍ കണ്‍വീനര്‍) സലിം കടലുണ്ടി, ശകീല്‍ ബാബു( പ്രോഗ്രാം) ജരീര്‍ വേങ്ങര, അബ്ദുല്‍ ജബ്ബാര്‍ പാലത്തിങ്ങല്‍, മുജീബ് തയ്യില്‍, അജ്മല്‍ സാബു (മാര്‍ക്കറ്റിങ് & പബ്ലിസിറ്റി) സിറാജ് തയ്യില്‍(രജിസ്ട്രേഷന്) ഉസ്മാന് കോയ, അലി അനീസ്(സമ്മാനം) മന്‍സൂര്‍ കെ സി (വളണ്ടിയര്‍ വിങ്) അബൂബക്കര്‍ പട്ടിക്കാട് (ഭക്ഷണം ) ജൈസല്‍ ( ഓഡിയോ വീഡിയോ) അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ (റിസപ്ഷന്) അന്‍വര്‍ കടലുണ്ടി (ഗതാഗതം) എന്നിവരേയും തിരഞ്ഞെടുത്തു.
Content Highlights: velicham national conference
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..