ജിദ്ദ വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു


ജാഫറലി പാലക്കോട്‌

.

ജിദ്ദ: വാഴക്കാടുനിന്നും പരിസരത്തുനിന്നും ജിദ്ദയില്‍ ജോലിയാവശ്യാര്‍ത്ഥമെത്തി പ്രവാസ ജീവിതം നയിക്കുന്ന പ്രവാസികളുടെ 1981 ല്‍ സ്ഥാപിതമായ കൂട്ടായ്മയായ ജിദ്ദ വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്‍ (വി.സി.എ)യുടെ 40-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ജിദ്ദയില്‍ നടന്നു.

പ്രവാസത്തിലും, നാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാ കായിക പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന സംഘടനയാണ് വി.സി.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്‍.



സംഘടനയുടെ പുതിയ ഭാരവാഹികളായി സി.സി.എ റസാഖ് പ്രസിഡന്റ്, ജംഷാദ് വാഴക്കാട് ജനറല്‍ സെക്രട്ടറി, ഹാരിസ് ബാബു ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തില്‍ നാട്ടില്‍നിന്ന് സന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിയ ഹമീദ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. നാട്ടില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരെ നാട്ടിലുള്ളവരോടൊപ്പം പ്രവാസി സുഹൂത്തുക്കളും അവബോധമുള്ളവരായിരിക്കണമെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മയക്കു മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലത്തെക്കുറിച്ച് വിവരിച്ച ഹമീദ് മാസ്റ്റര്‍ ഇക്കാര്യത്തില്‍ പ്രവാസി സംഘടനകള്‍ക്കും ബോധവത്കരണ യജ്ഞത്തില്‍ പങ്കാളികളാകുവാന്‍ സാധിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികളും വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അരങ്ങേറി.

Content Highlights: vazakkad cultural association


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented