യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (UTSC) സ്പോർട്സ് കാർണിവൽ 2022.
ജിദ്ദ: യുണൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ക്ലബ് (UTSC) ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കാര്‍ണിവല്‍ 2022 സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത് ജാസ്മിന് വില്ലയില്‍ വിപുലമായ രീതിയില്‍ നടത്തിയ സ്പോര്‍ട്സ് കാര്‍ണിവലില്‍ മുഴുവന്‍ കുടുംബങ്ങളുടെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കുടുംബങ്ങളും കുട്ടികളും പങ്കെടുത്ത സംഗമത്തില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. പുരുഷന്മാര്ക്കായി നാനോ ക്രിക്കറ്റും ബാഡ്മിന്റണും പെനാല്‍റ്റി ഷൂട്ട്ഔട്ടും സംഘടിപ്പിച്ചു.
വിപുലമായ രീതിയില്‍ സംഘടിപ്പിച്ച നാനോ ക്രിക്കറ്റില്‍ ജിദ്ദയിലെ പ്രബലരായ നാല് ടീമുകള്‍ പങ്കെടുത്തു. ലീഗ് കം നോക്ക് ഔട്ട് രീതിയില്‍ സംഘടിപ്പിച്ച നാനോ ക്രിക്കറ്റില്‍ റാസിഖ് വിപി കാപ്റ്റനായ ടിസിഎഫ് ചാമ്പ്യന്മാരായി. നിഷാദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കെ.പി.എല്ലിനെയാണ് ഫൈനലില്‍ തോല്പിച്ചത്. നിജില്‍ നായകനായ ബാഗ്ദീ, മുഹമ്മദിന്റെ കിനാനി എന്നിവരായിരുന്നു ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ഫൈനലിലെയും ടൂര്‍ണമെന്റിലെയും മികച്ച താരമായി അബ്ദുള്‍ ബാസിതിനെ തിരഞ്ഞെടുത്തു. മികച്ച ബൗളറായി ദാഫിസിനെയും മികച്ച ബാറ്ററായി റാസിഖ് വി.പി എന്നിവരെ തിരഞ്ഞെടുത്തു. യുടിഎസ്സി ചീഫ് കോഓര്‍ഡിനേറ്റര്‍ അഷ്ഫാഖ്, യു ടീ എസ് സീ ടെക്നിക്കല്‍ ഹെഡും മുന്‍ തമിഴ്നാട് സന്തോഷ് ട്രോഫി താരം സഹീര്‍ പീ ആര്, ഠങണഅ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖാലിദ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ബാഡ്മിന്റണ്‍, കിഡ്സ് ഫുട്ബോള്‍, പെനാല്‍ട്ടി ഷൂട്ട് ഔട്ട്, ഫാമിലി ഫണ്‍ഗെയിംസ് എന്നിവ മുഴുവന്‍ കുടുംബങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
മലയാളം ന്യൂസ് സ്പോര്‍ട്സ് എഡിറ്റര്‍ ടി.സാലിം എഴുതിയ കളികാഴ്ചകളുടെ മരുപ്പച്ചകള്‍ എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനവും വില്ലയില്‍വെച്ച് നടന്നു. സ്പോര്‍ട്ടിങ് യുണൈറ്റഡ് ചീഫ് കോച്ച് ഷബീര്‍ അലി ലാവ ജെ എസ് സി കോച്ച് സഹീറിന് നല്കി പുസ്തകം പ്രകാശനം ചെയ്തു. യു.ടി.എസ്.സീ ഭാരവാഹികളായ ഷംസീര്‍ ഒലിയാത്, ഫഹീം, നിര്‍ഷാദ്, സഫീല്‍ ബക്കര്‍, സമീര്‍ എന്‍ വീ, ഫിറോസ്, സഹനാസ്, റാസിക് എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.
Content Highlights: united thalasseri sports club sports carnival 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..