അൽ കോബാർ യുണൈറ്റഡ് എഫ്‌സി ഫുട്ബോൾ മേളയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മാഡ്രിഡ് എഫ്‌സിയുടെ സഹീറിന് ബദർ സാലിം ബഗ്ഷാൻ ഉപഹാരം സമ്മാനിക്കുന്നു
ദമാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഫുട്ബോള്‍ മേളയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ ഒന്‍പതിന് വെള്ളിയാഴ്ച്ച നടക്കും. കോബാര്‍ റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍ വൈകിട്ട് നടക്കുന്ന ആദ്യ മത്സരത്തില്‍ മാഡ്രിഡ് എഫ് സി ഖാലിദിയ എഫ് സിയുമായും രണ്ടാമത്തെ മത്സരത്തില്‍ കോര്‍ണിഷ് സോക്കര്‍ ജുബൈല്‍ എഫ് സിയുമായും മാറ്റുരക്കും. കേരളത്തില്‍ നിന്നുള്ള സന്തോഷ് ട്രോഫി താരങ്ങളുള്‍പ്പടെ പ്രമുഖ താരങ്ങള്‍ സെമി മത്സരത്തില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയും. കഴിഞ്ഞ ആഴ്ച നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മാഡ്രിഡ് എഫ്‌സിഇഎംഎഫ് റാക്കയേയും ഖാലിദിയ എഫ് സി യൂത്ത് ക്ലബ് അല്‍ കോബാറിനേയും പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജുബൈല്‍ എഫ്‌സി ബദര്‍ എഫ്‌സിയേയും കോര്‍ണിഷ് സോക്കര്‍ യുനൈറ്റഡ് എഫ് സിയേയും പരാജയപ്പെടുത്തിയാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. സഹീര്‍ (മാഡ്രിഡ്), റിന്‍ഷിഫ് (ഖാലിദിയ), മുസ്തഫ ഒലു (ബദര്‍), റിസ്വാന്‍ (കോര്‍ണിഷ്) എന്നിവരെ കളികളിലെ കേമന്മാരായി തിരഞ്ഞെടുത്തു. സ്വദേശി പ്രമുഖരായ ബദര്‍ സാലിം ബഗ്ഷാന്‍, അലി ഹസ്സന്‍ സുവൈഹ്, മുഹമ്മദ് അലി സുവൈഹ്, അമര്‍ ശരീഫ്, സുബൈര്‍ കണ്ണൂര്‍, സി വി നാരായണന്‍ (ബഹ്‌റൈന്‍) മുഹമ്മദ് റിയാസ് (ദുബായ്) അസീസ് കൊടുവള്ളി, അരവിന്ദ് ക്രിഷ്ണ, റാസി അബ്ദുല്‍, അബ്ദുല്‍ ഹകീം, താരിക് ഇസ്തന്‍ബൂളി, കെ.പി. ഹുസൈന്‍, കെ പി അബ്ദുല്‍ സമദ്, മുഹമ്മദ് നജാത്തി, ശിഹാബ് കൊയിലാണ്ടി, സുബൈര്‍ ഉദിനൂര്‍, നജീബ് അരഞ്ഞിക്കല്‍, ലിയാക്കത്ത് കരങ്ങാടന്‍, അഷ്റഫ് നാണി വാണിയമ്പലം എന്നിവര്‍ മേളയിലെ അതിഥികളായി പങ്കെടുത്തു. ജുണ്‍ പതിനാറിനാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം. വിജയികള്‍ക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. ഹാരിസ് മേലാറ്റൂര്‍, ഷമീര്‍ എടത്തനാട്ടുകര, ഫിഗോ വയനാട്, നിസാര്‍ എടത്തനാട്ടുകര, റിംഷാദ് എടത്തനാട്ടുകര, അഫ്നാന്‍ വാണിയമ്പലം എന്നിവര്‍ ടൂര്‍ണമെന്റിന്റെ സംഘാടനത്തിന് നേത്യത്വം നല്‍കി.
Content Highlights: ufc football mela semi final


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..