കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയതായി സൗദി അറേബ്യ


ജാഫറലി പാലക്കോട്‌

.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ പ്രവിശ്യയില്‍ പാരമ്പര്യേതര പ്രകൃതി വാതകത്തിന്റെ രണ്ട് പാടങ്ങള്‍ കണ്ടെത്താന്‍ സൗദി അരാംകോയ്ക്ക് കഴിഞ്ഞു. ഹുഫൂഫ് നഗരത്തിന് 142 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ഘവാര്‍ ഫീല്‍ഡിന് തെക്കുപടിഞ്ഞാറായി ''അവ്താദ്'' എന്ന പാരമ്പര്യേതര പ്രകൃതി വാതക പാടമാണ് കണ്ടെത്തിയതിൽ ഒന്ന്. കൂടാതെ ദഹ്റാന്‍ നഗരത്തിന് 230 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ''അല്‍-ദഹ്ന'' പാരമ്പര്യേതര പ്രകൃതി വാതക പാടവും രണ്ടാമതായി കണ്ടെത്തുകയുണ്ടായി. രാജ്യത്തിന്റെ പ്രകൃതിവാതക ശേഖരം ശക്തിപ്പെടുത്തുന്നതിലാണ് ഈ കണ്ടെത്തലുകളുടെ പ്രാധാന്യം. ഇത് രാജ്യത്തിന്റെ ദ്രവ ഇന്ധന സ്ഥാനചലന പരിപാടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുമെന്ന് അബ്ദുള്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. സൗദി അറേബ്യയിലെ എണ്ണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം മുമ്പ് 9.3 ശതമാനത്തില്‍ നിന്ന് 14.5 ശതമാനം വര്‍ധിച്ചതായി സ്റ്റാറ്റിറ്റിക്സ് ജനറല്‍ അതോറിറ്റി അറിയിച്ചു.

Content Highlights: two more natural gas fields found in saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented