അജ്വ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡന്റുമാരായ സെയ്ദ് മുഹമ്മദ് കാശിഫിയും, അബ്ദുൾ ലത്ത്വീഫ് മുസ്ല്യാരും അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിക്കുന്നു
ജിദ്ദ. ഇന്ത്യയിലെ മുസ്ലിം സമുദായം അനുഭവിക്കുന്ന പീഡനങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടാനുള്ള ആത്യന്തിക പരിഹാരം യഥാര്‍ത്ഥ വിശ്വാസം മുറുകെ പിടിച്ച് ഉത്തമ വിശ്വാസികളായി ജീവിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണെന്ന് വി.എം. അബ്ദുള്ള മൗലവി ചന്തിരൂര്‍. അജ്വ ജിദ്ദ കമ്മിറ്റി നല്കിയ സ്വീകരണത്തിന് നല്കിയ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. നാം നമ്മുടെ വിശ്വാസങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും പിന്നോട്ടു പോയതും, ആഡംബരങ്ങള്‍ക്ക് പിന്നാലെ പോകുന്നതും നമ്മുടെ പരാജയങ്ങള്‍ക്ക് കാരണമാണെന്നും, രാജ്യത്തെ മുസ്ലിം സമൂഹം അനുഭവിക്കുന്ന പീഡനങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിന്റെ ആവിര്‍ഭാവ കാലഘട്ടം മുതല്‍ പ്രവാചകനും മുസ്ലിങ്ങളും ഇതിലും വലിയ പരീക്ഷണങ്ങള്‍ അതിജീവിച്ചവരാണെന്നും വി.എം. അബ്ദുള്ള മൗലവി വ്യക്തമാക്കി. രാജ്യത്തിന്റെ നാനാ ഭാഗത്തും നിരപരാധികളായ സമുദായ അംഗങ്ങള്‍ കള്ളക്കേസുകള്‍ ചാര്‍ത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. അജ്വ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡന്റുമാരായ സെയ്ദ് മുഹമ്മദ് കാശിഫിയും, അബ്ദുള്‍ ലത്ത്വീഫ് മുസ്ല്യാരും അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു.
അജ്വ സംസ്ഥാന സമിതിയംഗം മുഹമ്മദ് റജീബ് സാഹിബിനെ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി സൗദി നാഷണല്‍ വൈസ് പ്രസിഡന്റ് ജാസ് ഫൈസി ചിതറ മെമെന്റോ നല്കി ആദരിച്ചു. ജിദ്ദയില്‍ അജ്വ ആത്മ സംസ്കരണ രംഗത്തും, ജീവകാരുണ്യ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുതെന്ന് അബ്ദുള്ള മൗലവി പറഞ്ഞു.
രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സയ്യിദ് സിഗ്ബത്തുള്ളാഹ് തങ്ങള്‍ അല്‍ഖാസിമി ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. ആത്മ സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അല്‍-അന്വാര് ജസ്റ്റീസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ (അജ്വ) ദീനി സദസ്സില്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് ദൈവീക അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് തങ്ങള്‍ പറഞ്ഞു.
മസൂദ് മൗലവി, നൗഷാദ് ഓച്ചിറ, നിസാര്‍ കാഞ്ഞിപ്പുഴ, ഇര്‍ഷാദ് ആറാട്ടുപുഴ, ഷിഹാബുദ്ധീന് പൂന്തുറ, അന്‍വര്‍ സാദത്ത് മലപ്പുറം, ശിഹാബ് പൊന്മള, അബ്ദുള്‍ ഖാദര്‍ തിരുനാവായ, റഷീദ് പതിയാശേരി, സലീം റോഡുവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ജമാലുദ്ദീന്‍ അശ്റഫി നന്ദിയും പറഞ്ഞു.
Content Highlights: Trial is not new for believers says V.M. Abdullah Maulavi Chantirur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..