ഫോട്ടോ: പ്രതീകാത്മക ചിത്രം
റിയാദ്: റംസാന്‍ മാസം പ്രമാണിച്ച് എല്ലാവര്‍ഷവും ചെയ്യാറുള്ളതുപോലെ ഈ വര്‍ഷവും ജയില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് തടവുകാരില്‍ പൊതുമാപ്പിന് അര്‍ഹരായവര്‍ക്ക് മാപ്പ് നല്‍കാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ചുള്ള നടപടികള്‍ ജയില്‍ വകുപ്പ് ആരംഭിച്ചു.
പൊതുമാപ്പിനര്‍ഹരായവരെ കണ്ടെത്തി വിട്ടയക്കാനുള്ള പടപടി വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദിയിലെ ഓരോ പ്രവിശ്യയിലും പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം നടത്തിവരുന്നത്. ആയിരക്കണത്തിനുപേര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. എന്നാല്‍ കൊലപാതകം, ഭീകരപ്രവര്‍ത്തനം, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ കേസില്‍ പൊതുമാപ്പിന് അര്‍ഹരല്ല.
Content Highlights: The month of Ramzan Prisoners are released in Saudi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..