സൗദിയില്‍ ഡിസംബര്‍ ഒന്നിനകം ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കണം


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

റിയാദ്: ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ ഒന്ന് ആയി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടി.ജി.എ.) നിശ്ചയിച്ചു.

സ്‌കൂള്‍ ബസുകളും യാത്രക്കാരെ കയറ്റാന്‍ ലൈസന്‍സുള്ള പ്രത്യേക കോച്ചുകളും ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് ബസുകളും നിര്‍ദിഷ്ട സാങ്കേതിക ഗാഡ്‌ജെറ്റുകള്‍ സ്ഥാപിക്കാന്‍ ബാധ്യസ്ഥരായിരിക്കും.

2014-ലോ അതിനുമുന്‍പോ നിര്‍മിച്ച ബസുകളെ ട്രാക്കിങ് സംവിധാനം ഒഴികെയുള്ള ആവശ്യകതകളില്‍നിന്ന് ഒഴിവാക്കുമെന്ന് ടി.ജി.എ. അറിയിച്ചു. ഗതാഗത സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് സഹായകമാകുമെന്ന് ടി.ജി.എ. പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പുറമേ, സാങ്കേതിക ഉപകരണങ്ങള്‍ ടി.ജി.എ. നിയന്ത്രണങ്ങളുടെയും ആവശ്യകതകളുടെ പ്രയോഗം ഉറപ്പാക്കുകയും ചെയ്യുമെന്നും അത് കൂട്ടിച്ചേര്‍ത്തു.


Content Highlights: technical equipment must be installed in transport buses by December 1 in saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented