ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റ് ടാലന്റ് ലാബ് സീസണ്‍ 2 ശില്‍പശാല ശനിയാഴ്ച


.

ജിദ്ദ: ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജി.ജി.ഐ) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ടാലന്റ് ലാബ് സീസണ്‍ 2 ഏകദിന ശില്‍പശാല ശനിയാഴ്ച നടക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു. സൗദിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒരു ഡസനോളം ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 250 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ സര്‍ഗ്ഗാത്മകവും വൈജ്ഞാനികവുമായ കഴിവുകളും ജീവിതനൈപുണ്യവും പരിപോഷിപ്പിക്കുന്നതിനുള്ള നാല് സെഷനുകള്‍ ഉണ്ടായിരിക്കുമെന്ന് ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ഇബ്രാഹിം ശംനാട് എന്നിവര്‍ അറിയിച്ചു.

'സമഗ്ര മികവ്' ഊന്നിയുള്ള മുഴുദിന ശില്‍പശാലയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയും ജിദ്ദ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒയും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ.അഷ്റഫ് അമീറും ഇഫത്ത് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഡീന്‍ ഡോ.അകീല സരിറെറ്റെയും വിശിഷ്ടാതിഥികളുമായിരിക്കും.



ഇന്ത്യന്‍ കോണ്‍സല്‍മാരായ ഹംന മറിയം, മുഹമ്മദ് ഹാഷിം, മുഹമ്മദ് അബ്ദുല്‍ ജലീല്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ.ജംഷിത് അഹ്‌മദ്, ജി.ജി.ഐ മുന്‍ പ്രസിഡന്റ് ഡോ.ഇസ്മായില്‍ മരുതേരി, കവിയും ചിത്രകാരനുമായ അരുവി മോങ്ങം, ടെലിഫിലിം, നാടക സംവിധായകന്‍ മുഹ്‌സിന്‍ കാളികാവ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമയി സംവദിക്കും. ഡോ.സെയ്ന്‍ ബാഫഖീഹ് (ഇഫത്ത് യൂനിവേഴ്സിറ്റി), കാസിം സയ്യിദ് ഇസ്മായില്‍ (ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്നിവരുടെ നേതൃത്ത്വത്തില്‍ റൊബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയവയെക്കുറിച്ച പഠനക്ലാസും ഡെമോന്‍സ്‌ട്രേഷനും പരിപാടിയില്‍ ഉണ്ടായിരിക്കും. സമാപന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.പ്രിന്‍സ് സിയാവുല്‍ ഹസന്‍, പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍, സക്കരിയാ ബിലാദി, ജി.ജി.ഐ രക്ഷാധികാരികളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ജിദ്ദ നാഷണല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിക്കും.

Content Highlights: Talent Lab


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented