Photo: Pravasi mail
റിയാദ്: ഇറാഖി വംശജരായ ഇരട്ടകളായ അലിയെയും ഒമറിനെയും വേര്‍തിരിക്കുന്നതിനുള്ള ശസ്ത്രക്രിയ വ്യാഴാഴ്ച രാവിലെ റിയാദില്‍ ആരംഭിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് (എസ്പിഎ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശസ്ത്രക്രിയയില്‍ 27 പേരടങ്ങുന്ന ഡോക്ടര്‍മാരും സ്പെഷ്യലിസ്റ്റുകളും നഴ്സിംഗ് സ്റ്റാഫുമാണ് പങ്കെടുക്കുന്നത്. വേര്‍പെടുത്തല്‍ ശസ്ത്രക്രിയ ഏകദേശം 11 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ശസ്ത്രക്രിയാ ഘട്ടങ്ങളിലുടെ ഇരട്ടകളെ ഒട്ടിപ്പിടിച്ച നെഞ്ചിലും വയറിലും നിന്ന് വേര്‍പെടുത്താനാണ് ശ്രമിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകള്‍ പ്രകാരം കരള്‍, പിത്തരസം, കുടല് എന്നിവ ഇരട്ടകള്‍ തമ്മില്‍ പരസ്പരം പങ്കിടുന്നതായി കണ്ടെത്തിയതായി സൗദി റോയല്‍ കോര്‍ട്ട് ഉപദേശകനും കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ (കെഎസ്ആര് റിലീഫ്) സൂപ്പര്‍വൈസറും, ശസ്ത്രക്രിയാ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഹ് പറഞ്ഞു.
23 രാജ്യങ്ങളില്‍ നിന്നുള്ള 127 ഇരട്ടകളെ വേര്‍പെടുത്താന്‍ ഇതിനകം സൗദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന് കീഴില്‍ നടത്തിയ 54-ാമത് ശസ്ത്രക്രിയയാണ് നടക്കുന്നതെന്നും അല്‍ റബീഹ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Surgery to separate Siamese twins begins in Riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..