ബഹ്‌റൈനില്‍ 'സൂപ്പര്‍ സോഴ്സിംഗ് അറേബ്യ 2023' ഞായറാഴ്ച ആരംഭിക്കും


അശോക് കുമാര്‍

.

മനാമ: ബഹ്‌റൈനില്‍ 'സൂപ്പര്‍ സോഴ്സിംഗ് അറേബ്യ 2023' കോണ്‍ഫറന്‍സിന് ജനുവരി 8 ഞായറാഴ്ച തുടക്കമാവും. കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പു മന്ത്രാലയത്തിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സിന്റേയും ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയുടേയും സഹകരണത്തോടെ ജനുവരി 8 മുതല്‍ 10 വരെ ക്രൗണ്‍ പ്ളാസ ബഹ്റൈനിലാണ് പ്രദര്‍ശനം. നോണ്‍ ഫുഡ്, എഫ്എംസിജി സ്ഥാപനങ്ങള്‍, സ്റ്റേഷനറി-ലൈഫ് സ്റ്റൈല്‍-പേപര്‍ ഉല്‍പന്നങ്ങള്‍, പാക്കേജിംഗ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീടും താമസവും, സുരക്ഷാ ഉപകരണങ്ങള്‍, ആരോഗ്യ സംരക്ഷണം, ഫാഷന്‍ തുടങ്ങി ബഹ്റൈന്റെയും ജിസിസിയുടെയും റീടെയില്‍ വ്യവസായത്തിനും ഇകൊമേഴ്സ് ഓഹരിയുടമകള്‍ക്കും ഇന്ത്യന്‍ കയറ്റുമതിക്കാരുമായി വ്യത്യസ്ത തലങ്ങളില്‍ ഇടപഴകാനുള്ള അവസരമായിരിക്കും ഈ പ്രദര്‍ശനം. സൂപര്‍-ഹൈപര്‍ മാര്‍ക്കറ്റുകള്‍, റീടെയില്‍ ശൃംഖലകള്‍, മിഡില്‍ ഈസ്റ്റ്- ജിസിസി-ആഫ്രിക്കന്‍ മേഖലകളിലെ ബയിംഗ് ഏജന്റുമാര്‍, ഇറക്കുമതിക്കാര്‍ എന്നിവയിലെ ഡിസിഷന്‍ മേക്കര്‍മാരുമായി ബന്ധപ്പെടാന്‍ സൂപര്‍ സോഴ്സിംഗ് അറേബ്യ 2023 ഇന്ത്യന്‍ കയറ്റുമതിക്കാരെ സഹായിക്കും. കോവിഡിന് ശേഷം വിപണികളില്‍ ഉണര്‍വ് പ്രകടമായ, റീടെയിലിലെ നല്ല മുഹൂര്‍ത്തത്തിലാണ് എക്സ്പോ നടക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഏഴു മാസങ്ങള്‍ക്കിടെ (ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ) ബഹ്റൈനിലേക്കുള്ള മൊത്തം കയറ്റുമതി 454.15 മില്യന്‍ ഡോളറെന്ന് ഇന്ത്യന്‍ കയറ്റുമതി ഉന്നത ബോഡിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഇഒ) വെളിപ്പെടുത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴില്‍ ജിസിസിയില്‍, പ്രത്യേകിച്ചും ബഹ്റൈന്‍, ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണെന്നും ഈ മേഖലയില്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ വിപുലീകരിക്കുന്നതിനാല്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും എഫ്ഐഇഒ ഡയറക്ടര്‍ ജനറലും സിഇയുമായ ഡോ. അജയ് സഹായ് പറഞ്ഞു. ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ പ്രാദേശിക വ്യാപാര ബന്ധങ്ങളുടെ വളര്‍ച്ചയുടെ വേഗത്തെ ത്വരിതപ്പെടുത്തുന്ന ശക്തമായ വളര്‍ച്ച ഭാവിയിലേക്ക് വിരല്‍ ചൂണ്ടി ബഹ്റൈന്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച ഘട്ടത്തിലാണിതെന്നും ഡോ. അജയ് സഹായ് അഭിപ്രായപ്പെട്ടു. 2021-'22 സാമ്പത്തിക വര്‍ഷത്തില്‍ ജിസിസിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 44 ശതമാനം വളര്‍ച്ചയോടെ 43.9 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നുവെന്ന് അജയ് സഹായ് വെളിപ്പെടുത്തി. ബഹ്റൈനിലേക്ക് കുത്തനെ കയറ്റുമതി വളര്‍ച്ചയുണ്ടായതിന് പുറമെ, ഇതര ജിസിസി രാജ്യങ്ങളും ശ്രദ്ധേയമായ വളര്‍ച്ച നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
മള്‍ടി സെക്ടര്‍ എക്സ്പോ ആയ 'സൂപര്‍ സോഴ്സിംഗ് അറേബ്യ 2023'ന് ബഹ്റൈന്റെ ആതിഥേയത്വം പ്രഖ്യാപിക്കവേ, ഉഭയ കക്ഷി വ്യാപാരത്തിന് ഗുണം ചെയ്യുന്ന പ്രവണത ശക്തിപ്പെടുത്താന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബഹ്റൈനിലേക്കും ജിസിസിയിലേക്കുമുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ സാധ്യതകള്‍ അതിവേഗം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: super sourcing arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented