ഐ സി എഫ് റിയാദ് സംഘടിപ്പിച്ച സുസജ്ജം പരിപാടിയിൽ, പ്രൊവിൻസ് ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ സംസാരിക്കുന്നു.
റിയാദ്: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. വിജയ ശതമാനത്തിനനുസരിച്ചു സീറ്റുകള്‍ അനുവദിക്കാതെ ക്ലസുമുറികളില്‍ കുട്ടികളെ കുത്തി നിറച്ചു, പരിഹാരം കാണാനുള്ള സര്‍ക്കാരിന്റെ കുറുക്കുവഴികള്‍, വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമാണെന്നും ഐ സി എഫ് വിലയിരുത്തി.
ഐ സി എഫിന്റെ വാര്‍ഷിക കൗണ്‍സിലിനായി ഒരുങ്ങുന്നതിന്റെ ഭാഗമായി നടത്തിയ സുസജ്ജം 2023 ശില്‍പശാലയിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പിങ് സംവിധാനം വി എഫ് എസ് ഏജന്‍സിയെ ഏല്‍പ്പിച്ചതോടു കൂടി പ്രയാസത്തിലായതിന് പരിഹാരമായി കേരളത്തില്‍ കൂടുതല്‍ വി എഫ് എസ് അനുവദിക്കുകയും അവിടങ്ങളിളെല്ലാം വിസ സ്റ്റാമ്പിങ് സൗകര്യം ഒരുക്കാന്‍ സൗദി സര്‍ക്കാരിന്റെ അനുമതി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടാവണമെന്നും ശില്‍പശാല അഭ്യര്‍ത്ഥിച്ചു.
റിയാദില്‍ നിന്നുള്ള പ്രൊവിന്‍സ് , നാഷണല്‍ നേതാക്കള്‍ , സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരെ കൂടാതെ പതിനാറു സെക്ടറുകളില്‍ നിന്നും അറുപതു യൂണിറ്റുകളില്‍ നിന്നുമുള്ള ഭാരവാഹികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. വരാനിരിക്കുന്ന പ്രവര്‍ത്തന കാലയളവില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു. കൗണ്‍സില്‍ നടപടി ക്രമങ്ങളെ കുറിച്ച്, ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് അഡ്മിന്‍ സെക്രട്ടറി ശിഹാബ് സാവാമ ക്ലാസെടുത്തു. സെന്‍ട്രല്‍ പൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്‌സനി ശില്‍പശാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചക്ക് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ നേതൃത്വം നല്‍കി.
ഐ സി എഫ് പ്രസിദ്ധീകരണമായ പ്രവാസി വായനയുടെ റിയാദിലെ വരിക്കാരില്‍ നിന്നും നറുക്കെടുപ്പില്‍ വിജയിച്ച സിനാന്‍ തോന്നംതൊടിക്കുള്ള വിമാന ടിക്കറ്റ് നാഷണല്‍ ഐ റ്റി കോ ഓര്‍ഡിനേറ്റര്‍ ഫൈസല്‍ മമ്പാട് കൈമാറി. ഹാറൂനി ബിരുദം നേടിയ ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി വ ഹാറൂനി , ഹസൈനാര്‍ ഹാറൂനി എന്നിവരെയും റിയാദ് ആസ്ഥാനമായ ലൈവ് മീഡിയ അക്കാഡമിയുടെ ജേര്‍ണലിസം ക്ലാസ് പൂര്‍ത്തിയാക്കിയ അബ്ദുല്‍ കാദര്‍ പള്ളിപ്പറമ്പിനേയും പരിപാടിയില്‍ വെച്ച് അനുമോദിച്ചു.
Content Highlights: SSLC pass students should be treated with respect by the government ICF Riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..