മക്ക സന്നദ്ധ സേവനം
മക്ക: മക്കയിലെ ഹറം പള്ളിയില്‍ വികലാംഗര്‍ക്കും പ്രായമായ സ്ത്രീകള്‍ക്കുമായി നിരവധി പ്രാര്‍ത്ഥനാ സ്ഥലങ്ങങ്ങള്‍ ഇരു ഹറം കാര്യാലയം അനുവദിച്ചിട്ടുണ്ട്. ഇത് ഹറമിലെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്പടുന്നുണ്ട്.
എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്കും അവരുടെ കര്‍മ്മള്‍ എളുപ്പത്തിലും സൗകര്യത്തോടെയും നിര്‍വ്വഹിക്കുവാനായി ഹറം കാര്യാലയത്തിനു കീഴിലെ സ്ത്രീകളുടെ സാമൂഹിക, സന്നദ്ധ, സേവനങ്ങള്‍ക്കായുള്ള വിഭാഗം വിപുലമായ പ്രാര്‍ത്ഥനാ സ്ഥലങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഓരോ വിഭാഗത്തിനും പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥലം നീക്കിവച്ചിട്ടുണ്ട്. കാഴ്ചാവൈകല്യമുള്ളവര്‍ക്കായും നിരവധി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തിരക്കില്ലാതാക്കാന്‍ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും പള്ളിയിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും ക്രമീകരിച്ചിട്ടുണ്ട്. നിരവധി വിശുദ്ധ ഖുര്‍ആന്‍ പ്രതികളും മറ്റ് മതപാഠ പുസ്തകങ്ങളും ആംഗ്യഭാഷയിലുള്ള വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെ വിവര്‍ത്തനം, ദുആകള്‍ (പ്രാര്‍ത്ഥനകള്‍), ഫത്വകള്‍ (മതശാസ്ത്രങ്ങള്‍), തുടങ്ങിയവയും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
Content Highlights: Special prayer spaces in the Haram for elderly women and the disabled
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..