Photo: Pravasi mail
റിയാദ്: പ്രത്യേക സാമ്പത്തിക മേഖലകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് സൗദി അറേബ്യ സ്ഥിരമായ മൂല്യവര്‍ധിത നികുതി (വാറ്റ്) ഇളവ് നല്‍കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അറിയിച്ചു. 20 വര്‍ഷത്തേക്കാണ് നികുതി ഇളവു ഉണ്ടായിരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ആസൂത്രണം നടത്താന്‍ കഴിയുന്ന തരത്തില്‍ 20 വര്‍ഷത്തേക്ക് നികുതിയില്‍ ഇളവ് നല്‍കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് പ്രസംഗത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴിലുടമയ്ക്കുള്ള സോഷ്യല്‍ ഇന്‍ഷുറന്‍സ് നികുതിക്കും പ്രത്യേക സാമ്പത്തിക മേഖലകളിലെ കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കും വിവിധ മേഖലയിലുള്ള കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കും ഞങ്ങള്‍ സ്ഥിരമായ ഇളവ് നല്‍കും. അദ്ദേഹം പറഞ്ഞു. 2023-ല്‍ മൂന്നാം പോസിറ്റീവ് റേറ്റിംഗ് നേടിയ ഏക രാജ്യം സൗദി അറേബ്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Special economic sectors will be exempted from tax and VAT
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..