പ്രതി
ജിദ്ദ: വയനാട്ട് വൈത്തിരി ജംഗിൾ പാർക്ക് റിസോർട്ട് ഉടമ അബ്ദുൾ കരീം വധക്കേസിലെ പ്രതിയെ സൗദി പോലീസിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു. ഇന്റർപോളിന്റെ സഹായത്തോടെയായിരുന്നു സൗദിയിൽ പിടിയിലായ പ്രതി മലപ്പുറം മോങ്ങം സ്വദേശി മൂഹമ്മദ് ഹനീഫയെ നാട്ടിലെത്തിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻകുട്ടിയും സംഘവും സൗദിയിൽനിന്നും പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു.
ഫെബ്രുവരി 11-നായിരുന്നു കൊലപാതകം. ചുരത്തിലൂടെ ജീപ്പിൽ സഞ്ചരിക്കുകയായിരുന്നു അബ്ദുൽ കരിമിനെ തടഞ്ഞുനിർത്തി അടിച്ചുകൊലപ്പെടുത്തുകയും നൂറാം തോട് ഭാഗത്ത് കൊക്കയിലേക്ക് തള്ളുകയും ചെയ്തത്. അബ്ദുൾ കരീമിന്റെ കൂടതെയുണ്ടായിരുന്ന ഡ്രൈവർ ശിവനെയും മർദ്ദിച്ച് കൊക്കയിലേക്ക് തള്ളി മരിച്ചെന്നുകരുതിയതായിരുന്നു അക്രമി സംഘം. എന്നാൽ വള്ളിപ്പടർപ്പിൽ കുടുങ്ങിക്കിടന്ന ശിവൻ രക്ഷപ്പെടുകയും കൊലപാതകത്തിന്റെ കേസ് വഴിത്തിരിവാകുകയുമായിരുന്നു.
ഖത്തറിലേക്ക് രക്ഷപ്പെട്ട പ്രതി മുഹമ്മദ് ഹനീഫയെ നവംബറിലായിരുന്നു സൗദി - ഖത്തർ ബോർഡറിൽവെച്ച് പിടിയിലാകുന്നത്. ഖത്തറിൽ ഹയാകാർഡിലെത്തി സൗദിയിലേക്കു പ്രവേശിക്കാനായിരുന്നു ശ്രമത്തിനിടെ ഇന്റർപോളിന്റെ സഹായത്തോടെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് റിയാദിലേക്ക് കൊണ്ടുവരികയും സൗദി സുരക്ഷാസേന ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം വഴി കേരള പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരം കേരളത്തിലെത്തിക്കാൻ ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻകുട്ടി, ഇൻസ്‌പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തിയത്.
Content Highlights: soudi arabia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..